മണ്ണാര്‍ക്കാട്:നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദ്ദേശ പ ത്രിക സമര്‍പ്പണം മാര്‍ച്ച് 12 മുതല്‍ ആരംഭിക്കും. ജില്ലയിലെ 12 നിയ മസഭാ നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കും ഉപ വരണാധികാരികള്‍ക്കും മുമ്പാകെയാണ് നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കേണ്ടത്. ഇക്കുറി നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനില്‍ തയ്യാറാക്കുന്നതിനുള്ള സംവിധാനവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓണ്‍ലൈനായി തയ്യാറാ ക്കിയ നാമനിര്‍ദ്ദേശ പത്രികയുടെ പ്രിന്റ് എടുത്ത് വരണാധികാ രിയുടെയോ സഹവരണാധികാരിയുടെയോ മുന്‍പാകെ സമര്‍പ്പിക്ക ണം. ഇത്തരത്തില്‍ ഓണ്‍ലൈനായി തയ്യാറാക്കിയെടുത്തവ മാത്രമ ല്ല, സാധാരണ രീതിയിലും നാമനിര്‍ദേശപത്രിക തയ്യാറാക്കി സമര്‍ പ്പിക്കാവുന്നതാണ്. മാര്‍ച്ച് 19 വരെ പൊതുഅവധി ദിവസങ്ങള്‍ ഒഴികെ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ട സമയം.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് സെക്യൂരിറ്റി ഡിപ്പോസി റ്റായി 10000 രൂപയാണ് അടയ്ക്കേണ്ടത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട സ്ഥാനാര്‍ഥികള്‍ 5000 രൂപ അടച്ചാല്‍ മതി. സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ പരമാവധി മൂന്ന് പേര്‍ക്ക് മാത്രമാണ് വരണാധികാരികളുടെ മുറിയില്‍ പ്രവേശനം. കൂടാതെ വരണാധി കാരികളുടെ കാര്യാലയത്തിന് 100 മീറ്റര്‍ പരിധിയില്‍ രണ്ട് വാഹന ങ്ങളില്‍ കൂടുതല്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. മാര്‍ച്ച് 20 ന് രാ വിലെ 11 മുതല്‍ സൂക്ഷമപരിശോധന നടത്തും. മാര്‍ച്ച് 22 വൈകീട്ട് മൂന്ന് വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാം.