വെള്ളിയാറില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയ നിലയില്‍
അലനല്ലൂര്‍:നിരവധി കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്ന വെള്ളിയാര്‍ പുഴയില്‍ പ്ലാസ്റ്റിക്ക് മാലിന്യം ഉള്‍പ്പടെയുള്ളവയുടെ നിക്ഷേപം ആശങ്ക ഉയര്‍ത്തുന്നു.എടത്തനാട്ടുകര പാലക്കടവ് പാല ത്തിന് സമീപത്തെ മണ്ണാത്തി കുണ്ടിലാണ് വന്‍തോതില്‍ മാലിന്യ ങ്ങള്‍ അടിഞ്ഞ് കൂടിയിരിക്കുന്നത്.പ്ലാസ്റ്റിക്ക് കുപ്പികള്‍,കവറുകള്‍ എന്നിങ്ങനെയുള്ള മാലിന്യങ്ങളാണ് ഇവയില്‍ ഏറെയും.
വേനല്‍ കനത്തതോടെ നീരൊഴുക്ക് നിലച്ച സാഹചര്യത്തില്‍ മാലി ന്യങ്ങള്‍ കെട്ടിക്കിടക്കുന്നതിനാല്‍ ഉള്ള വെള്ളത്തില്‍ കുളിക്കാനും അലക്കാനുമൊന്നും കഴിയാത്ത അവസ്ഥയായി.പഴയ ചെരുപ്പുകളും മറ്റും പുഴയോരത്ത് കത്തിക്കുന്നത് പതിവാണെന്നും പറയപ്പെടുന്നു. പുഴയില്‍ മാലിന്യം കെട്ടിക്കിടക്കുന്നത് ഭാവിയില്‍ ആരോഗ്യപ്രശ്‌ന ങ്ങള്‍ക്ക് ഇടയാക്കുമോയെന്നതാണ് ജനങ്ങളുടെ ആശങ്ക.
പുഴയെ മലീമസമാക്കുന്ന പ്രവണതകള്‍ക്കെതിരെ അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മാലിന്യം തളളുന്നവരെ കണ്ടെത്താന്‍ പ്രദേശത്ത് യുവാക്കളുടെ നേതൃത്വത്തില്‍ ജാഗ്രത സമിതി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവരു ടെ കണ്ണ് വെട്ടിച്ച് രാത്രികാലങ്ങളിലാണ് പുഴയില്‍ മാലിന്യം തള്ളു ന്നതെന്നാണ് പറയപ്പെടുന്നത്.മാലിന്യം തള്ളലും പുഴ കയ്യേറ്റവും പുഴയുടെ നിലനില്‍പ്പിനും ഭീഷണിയാകുന്നുണ്ട്.