അഗളി: കനത്ത വേനലിനെ നേരിടാനും വന്യജീവികള്‍ക്ക് ജലലഭ്യ ത ഉറപ്പ് വരുത്താനുമായി ബ്രഷ് വുഡ് തടയണയുടെ നിര്‍മാണ തിര ക്കില്‍ വനംവകുപ്പ്.സൈലന്റ് വാലി വനത്തില്‍ തടയണകളുടെ നിര്‍മാണം ത്വരിതഗതിയിലാണ്.സൈലന്റ് വാലി വനം വന്യജീവി ഡിവിഷന്റെ നേതൃത്വത്തില്‍ സൈലന്റ് വാലി,ഭവാനി റെയ്ഞ്ചുക ളിലാണ് തടയണ നിര്‍മാണം നടന്ന് വരുന്നത്.പൂര്‍ണമായും മുളയും മരക്കുറ്റികളും ഉപയോഗിച്ച് കൊണ്ട് 20 ഓളം തടയണകളാണ് ഇവി ടങ്ങളില്‍ നിര്‍മിക്കുന്നത്.നീരൊഴുക്കുള്ള ചാലിന് കുറുകെ തളിര്‍ ത്ത് വരുന്ന മരക്കുറ്റികള്‍ നിരത്തി നട്ട് അവയെ ചുള്ളിക്കമ്പുകളും മരച്ചില്ലകളും കാട്ടുവള്ളികളും ഉപയോഗിച്ച് ബലപ്പെടുത്തിയാണ് തടയണ നിര്‍മാണം.
കഴിഞ്ഞ ദിവസമാണ് രണ്ട് റെയ്ഞ്ച് പരിധിയിലും തടയണ നിര്‍മാ ണത്തിന് തുടക്കമിട്ടത്.ഇതിനകം എട്ടോളം തടയണകള്‍ നിര്‍മ്മി ച്ചിട്ടുണ്ട്.വനം ജീവനക്കാര്‍,വാച്ചര്‍മാര്‍,ഇഡിസി അംഗങ്ങള്‍ എന്നി വരുടെ പങ്കാളിത്തത്തിലാണ് പ്രവൃത്തി.സൈലന്റ് വാലി വാര്‍ഡന്‍ നരേന്ദ്രനാഥ് വേളൂരി,അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ.ആശാല ത,വി.അജയഘോഷ് എന്നിവരുടെ നേതൃത്വത്തിലാണ് തടയണ നിര്‍ മാണം പുരോഗമിക്കുകയാണ്.വനദിനത്തിനോടനുബന്ധിച്ച് ഉത്തര മേഖല വൈല്‍ഡ് ലൈഫ് സര്‍ക്കിളില്‍ നൂറ് ചെക്ഡാമുകള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.തടയണകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതോടെ കടുത്ത വേനലില്‍ വെള്ളം തേടി വന്യജീവികള്‍ ക്കും പക്ഷികള്‍ക്കും അലയേണ്ട സാഹചര്യം ഇതുവഴി ഒഴിവാക്കാ ന്‍ കഴിയും.ഒപ്പം മഴക്കാലത്ത് മണ്ണൊലിപ്പ് തടയാനും സാധിക്കുമെ ന്നതാണ് മരക്കഷ്ണങ്ങള്‍ കൊണ്ട് നിര്‍മിക്കുന്ന ബ്രഷ് വുഡ് തടയണ യുടെ പ്രത്യേകത.തടയണകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതോടെ കടുത്ത വേനലില്‍ വെള്ളം തേടി വന്യജീവികള്‍ക്കും പക്ഷികള്‍ ക്കും അലയേണ്ട സാഹചര്യം ഇതുവഴി ഒഴിവാക്കാന്‍ കഴിയും.ഒപ്പം മഴക്കാലത്ത് മണ്ണൊലിപ്പ് തടയാനും സാധിക്കുമെന്നതാണ് മരക്കഷ്ണ ങ്ങള്‍ കൊണ്ട് നിര്‍മിക്കുന്ന ബ്രഷ് വുഡ് തടയണയുടെ പ്രത്യേകത.
അതേ സമയം മണ്ണാര്‍ക്കാട് വനംഡിവിഷന്‍ പരിധിയിലും ഇത്തരം തടയണകള്‍ നിര്‍മിക്കാന്‍ ഡിഎഫ്ഒ ഫോറസ്റ്റ് സ്‌റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് അറിയുന്നത്.വേനല്‍ കനത്തതോടെ തീറ്റയും വെള്ളവും തേടി വന്യമൃഗങ്ങള്‍ കാടിറങ്ങി തുടങ്ങി. തിരു വിഴാംകുന്ന് മേഖലയില്‍ കാട്ടാനകള്‍ ശല്ല്യമായി മാറിയിട്ടുണ്ട്.മണ്ണാ ര്‍ക്കാട് നഗരസഭയിലെ ശിവന്‍കുന്ന് ഭാഗത്ത് പുലിയെ കണ്ടതായി കഴിഞ്ഞ ദിവസം പ്രചാരണമുണ്ടായിരുന്നു.കുമരംപുത്തൂരിലെ പറ മ്പുള്ളി,ചങ്ങലീരി ഭാഗങ്ങളിലും കോട്ടോപ്പാടം പഞ്ചായത്തിലെ പാറപ്പുറം പൂളമണ്ണ ഭാഗത്തും പുലിയെ കണ്ടതായാണ് പറയപ്പെടുന്ന ത്.
പൊതുവേ ചക്ക സീസണാകുന്നതോടെ മലയോരമേഖലയില്‍ ജന വാസ കേന്ദ്രങ്ങളിലേക്ക് കാട്ടാക്കൂട്ടമെത്താറുണ്ട്.പലപ്പോഴും ഇവ കൃഷിനാശവും വരുത്താറുണ്ട്.വന്യമൃഗങ്ങളുടെ കാടിറക്കം തട യുന്നതിനായി വനാതിര്‍ത്തികളില്‍ പ്രതിരോധസംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന മുറവിളി നിലനില്‍ക്കുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും നടപടികളുണ്ടാകാത്തത് ജനരോ ഷത്തിനും ഇടയാക്കുന്നുണ്ട്.പലയിടങ്ങളിലും സോളാര്‍ ഫെന്‍സിം ഗ് കാര്യക്ഷമമല്ലാത്തതാണ് കാട്ടാനയുള്‍പ്പടെയുള്ള വന്യ ജീവികള്‍ കൃഷിയിടങ്ങളിലേക്കും ജനവാസകേന്ദ്രങ്ങളിലേക്കും എത്താന്‍ വഴിയൊരുക്കുന്നത്.ഫണ്ട് ലഭ്യമല്ലാത്തതാണ് സോളാര്‍ ഫെന്‍സിം ഗുകളില്‍ പരിപാലനം കൃത്യമായി നടക്കാത്തതെന്നാണ് സൂചന.