അഗളി:തീരദേശ മലയോര മേഖലകളിലെ കുട്ടികളുടെ ശാക്തീക രണവും പ്രതിഭാ പോഷണവും ലക്ഷ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും സംയുക്തമായി അട്ടപ്പാടിയില്‍ സംഘടിപ്പിച്ച പഞ്ചദിന ക്യാമ്പ് നാട്ടരങ്ങിന് നിറപ്പകിട്ടാര്‍ന്ന സമാപ നം.പിന്നണി ഗായിക നഞ്ചിയമ്മ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ സി പി വിജയന്‍ അധ്യക്ഷനായി.
മുഖാമുഖം പരിപാടിയില്‍ അഗളി എഎസ്പി പദംസിംഗ് കുട്ടികളുമാ യി സംവദിച്ചു.പ്രകൃതി നടത്തം പരിപാടിയില്‍ പരിസ്ഥിതി പ്രവര്‍ ത്തകരായ സുരേന്ദ്രന്‍ മാസ്റ്റര്‍,സാജന്‍ കയ്യേനി എന്നിവര്‍ പങ്കെടു ത്തു.കഥപറച്ചില്‍ പരിപാടിയില്‍ ചെറുകഥ കൃഷ്ണദാസ് മാസ്റ്റര്‍ ക്ലാ സെടുത്തു.നാടകാചാര്യന്‍ കെപിഎസ് പയ്യനെടം നാടക കളരിക്ക് നേതൃത്വം നല്‍കി.കൊറോണ ബോധവല്‍ക്കരണവുമായി ബന്ധപ്പെ ട്ട ഷോര്‍ട്ട് ഫിലിം നിര്‍മിച്ചു.
അട്ടപ്പാടിയിലെ വിവിധ പ്രതിഭാകേന്ദ്രങ്ങളില്‍ നിന്നുള്ള 30 കുട്ടി കളും വിദ്യാഭ്യാസ വളണ്ടിയര്‍മാരാണ് നാട്ടരങ്ങില്‍ പങ്കെടുത്തത്. ട്രൈനര്‍മാരായ ഭക്തഗിരീഷ് കെടി,ഹരിസെന്തില്‍, കരീം പടുകുണ്ടില്‍ എന്നിവര്‍ ക്ലാസ്സെടുത്തു.