പാലക്കാട്:പെരുമാറ്റ ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങ ള്‍ ഇലക്ഷന്‍ കമ്മീഷനെ അറിയിക്കാന്‍ സി വിജില്‍ ആപ്പ് മുഖേന റിപ്പോര്‍ട്ട് ചെയ്താല്‍ 100 മിനിറ്റിനകം നടപടി എടുക്കും.

എങ്ങനെ പരാതിപ്പെടാം

ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലില്‍ പ്ലേസ്റ്റോറില്‍ നിന്നും സി വിജില്‍ അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. മൊബൈല്‍ നമ്പര്‍ നല്‍ കി ആക്ടീവ് ചെയ്തതിനുശേഷം വ്യക്തിവിവരങ്ങള്‍ നല്‍കണം. ജിപി എസ് ലൊക്കേഷന്‍ ആക്ടീവ് ആകണം.പെരുമാറ്റച്ചട്ടം ലംഘിക്കുന്ന ചിത്രം/ വീഡിയോ സി വിജില്‍ വഴി നേരിട്ട് എടുത്തത് അഞ്ചു മിനി റ്റിനകം സബ്മിറ്റ് ചെയ്യണം. മൊബൈല്‍ ഗ്യാലറിയില്‍ സേവ് ചെയ്തവ ആപ്പ് മുഖേന നല്‍കാന്‍ കഴിയില്ല.

ഏതെല്ലാം പരാതികള്‍

*വോട്ടര്‍മാര്‍ക്ക് പണം,മദ്യം, സമ്മാനങ്ങള്‍, കൂപ്പണുകള്‍ നല്‍കുന്നത്

  • അനുവാദമില്ലാതെ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുന്നത്
    *അനുവാദമില്ലാതെ വാഹന പ്രചരണ ജാഥകള്‍ നടത്തുന്നത്
    *പണം വാങ്ങി വാര്‍ത്ത നല്‍കുന്നത്
    *വോട്ടെടുപ്പ് ദിവസം വോട്ടര്‍മാരെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നത്
    *ഉടമസ്ഥന്റെ അനുവാദമില്ലാതെ സ്വകാര്യ സ്ഥലങ്ങള്‍ പ്രചരണത്തിന് ഉപയോഗിക്കുന്നത്
    *പോളിംഗ് ബൂത്തിന്റെ 100 മീറ്ററിനകത്തുള്ള പ്രചരണം
    *നിരോധിത സമയങ്ങളിലുള്ള പ്രചരണം
    *മത/ജാതി പരമായ പ്രസംഗം, പ്രചരണം
    *അനുവദിച്ച സമയത്തിനു ശേഷവും മൈക്ക്/ സ്പീക്കര്‍ ഉപയോഗം
    *പോസ്റ്ററില്‍ പ്രിന്റിങ് സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്താത്തത്.
    *ജാഥകള്‍ക്കായി ആളുകളെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് , മറ്റുള്ളവ

വോട്ടര്‍പട്ടിക പരിശോധിക്കാന്‍ ‘1950’

വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെയെന്ന് പരിശോധിക്കാന്‍ ടോള്‍ ഫ്രീ നമ്പറായ 1950 ല്‍ ബന്ധപ്പെടാവുന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!