എടത്തനാട്ടുകര: അകാലത്തില്‍ പിതാവ് മരണപ്പെട്ട രണ്ട് നിര്‍ധന കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി എടത്തനാട്ടുകര ഗവ. ഓറിയ ന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗം സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റ് മാതൃകയായി. എടത്തനാട്ടു കര ഉപ്പുകുളം തോരങ്കണ്ടന്‍ അബ്ദുസ്സലാമിന്റെ കുടുംബത്തിനാണ് കൈത്താങ്ങ് ആടുവിതരണ പദ്ധതിയുടെ ഭാഗമായി നാലു മാസം പ്രായമായ രണ്ട് പെണ്ണാട്ടിന്‍ കുട്ടികളെ നല്‍കിയത്.
ഗ്രാമ പഞ്ചായ ത്ത് അംഗം അക്ബറലി പാറോക്കോട്ട് പദ്ധതി ഉദ്ഘാ ടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ.കെ.രാജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ടി.കെ. അബ്ദുസ്സലാം,പ്രധാനാധ്യാപകന്‍ എന്‍. അബ്ദുന്നാസര്‍, ഡെപ്യൂ ട്ടി ഹെഡ് മാസ്റ്റര്‍ പി. അബ്ദുല്‍ നാസര്‍, സ്റ്റാഫ് സെക്രട്ടറിമാരായ ബി. ഹരിദാസ്, ടി.കെ.മുഹമ്മദ് ഹനീഫ, സ്‌കൗട്ട് മാസ്റ്റര്‍ ഒ. മുഹമ്മദ് അന്‍വര്‍, അധ്യാപകരായ പി.അബ്ദുസ്സലാം, എസ്. ഉണ്ണികൃഷ്ണന്‍, കെ. യൂനസ് സലീം എന്നിവര്‍ സംസാരിച്ചു.
സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികളായ എ.മുഹമ്മദ് അനീ സ്,പി.സഞ്ജിദ് സനീന്‍, കെ .ദാനിഷ്, പി.പി.നിദ ഫാത്തിമ, കെ. ഗോപിക, പി. ലസ്‌ന എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍ കി.നല്‍കിയ ആട്ടിന്‍ കുട്ടികള്‍ വലുതായശേഷം അവയ്ക്ക് ഉണ്ടാ കുന്ന കുട്ടികളില്‍ നിന്നും ഒരു പെണ്ണാട്ടിന്‍ കുട്ടിയെ തിരികെ വാ ങ്ങി നിര്‍ധനരായ മറ്റൊരു കുടുംബത്തിനു കൈമാറുന്ന രൂപത്തില്‍ ആണു കൈത്താ ങ്ങ് ആടു വിതരണ പദ്ധതി ആവിഷ്‌കരിച്ചിരി ക്കുന്നത്.