മണ്ണാര്‍ക്കാട്:നഗരത്തില്‍ കോടതിപ്പടിയിലുള്ള ആക്രിക്കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം.പൊതുമരാമത്ത് വകുപ്പ് ഓ ഫീസിന് സമീപത്തെ ആക്രിക്കടയില്‍ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് അഗ്നിബാധയുണ്ടായത്.സംഭവ സമയത്ത് അഞ്ചോളം തൊഴിലാളികള്‍ ഗോഡൗണിലുണ്ടായിരുന്നു.ഇവര്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
തൃശ്ശൂര്‍ ദേശമംഗലം സ്വദേശി ഉമ്മറിന്റെ അധീനതയിലുള്ളതാണ് ആക്രിക്കട.സമീപത്തെ സ്വകാര്യ സ്ഥലത്ത് മുറിച്ച മരങ്ങളുടെ ചില്ലകള്‍ കത്തിക്കുന്നതിനിടെ അബദ്ധത്തില്‍ തീ പടരുകയായിരു ന്നുവെന്നാണ് പറയപ്പെടുന്നത്.ഗോഡൗണിനകത്തേക്ക് കടന്ന തീ മിനുട്ടുകള്‍ക്കകം ആളിപ്പടരുകയായിരുന്നു.ഇതോടെ പരിസരമാ കെ പുകപടലം മൂടി.കനത്ത തോതില്‍ പുകയും ഉയര്‍ന്നിരുന്നു. പരിസരവാസികളേയും വാഹനയാത്രക്കാരേയും ഇത് ആശങ്കയി ലാക്കി.
വട്ടമ്പലത്ത് നിന്നും രണ്ട് യൂണിറ്റും കോങ്ങാട് നിന്നും ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.ഫയര്‍ എഞ്ചിനുകളില്‍ വെള്ളം തീര്‍ന്ന മുറയ്ക്ക് കുന്തിപ്പുഴയില്‍ നിന്നും വട്ടമ്പലത്ത് നിന്നുള്ള സംഭരണിയില്‍ നിന്നും വെള്ളം കൊണ്ട് വന്നാണ് തീയ ണച്ചത്.വട്ടമ്പലം ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ ഓഫീസര്‍ പി. ടി.ഉമ്മര്‍,അസി.സ്റ്റേഷന്‍ ഓഫീസര്‍ എ.കെ.ഗോവിന്ദന്‍കുട്ടി,ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ പി കൃഷ്ണദാസ്,കെ. രമേശ്, പി.എസ്.സന്ദീപ്,എ.ഫൈസല്‍,സുജിന്‍.എം,ദിനേഷ് പി.സി,ശ്രീജേ ഷ്.കെ,ഡ്രൈവര്‍ മനോജ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് മണി ക്കൂര്‍ നേരം പണിപ്പെട്ടാണ് തീയണച്ചത്.
നഗരപസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍,മണ്ണാര്‍ക്കാട് ഡിവൈ എസ്പി ഇ സുനില്‍കുമാര്‍,സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രശാന്ത് ക്ലിന്റ്, എസ്‌ഐ ഉമേഷ് എ്ന്നിവരും സ്ഥലെത്തിയിരുന്നു.നാല് വര്‍ഷത്തോ ളമായി കോടതിപ്പടിയില്‍ ആക്രിക്കട പ്രവര്‍ത്തിച്ച് വരുന്നുണ്ട്. തീപിടുത്തത്തില്‍ ഏകദേശം പതിമൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.