തച്ചമ്പാറ: കാലാവസ്ഥ അനുകൂലമായതും വിപണിയില്‍ തെറ്റില്ലാ ത്ത വില ലഭിക്കുന്നതും ഇത്തവണ കര്‍ഷകര്‍ക്ക് മധുരിക്കുന്ന തേന്‍ വിളവെടുപ്പു കാലം. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തവണയാണ് മോശമല്ലാത്ത രീതിയില്‍ തേന്‍ വിളവെടുക്കാന്‍ കഴിയുന്നത്. കലവ ര്‍ഷക്കെടുതിയും രോഗങ്ങളും കാരണം കഴിഞ്ഞ കുറേ വര്‍ഷമായി തേന്‍ വളരെ കുറവായിരുന്നു. എടുക്കുന്ന തേനിന് വിപണിയും കുറ വായിരുന്നു ഇത്തവണ തേനിന് ആവശ്യക്കാര്‍ ധാരാളമുണ്ട്.
ഹോര്‍ട്ടികോര്‍പ്പും തേന്‍ വാങ്ങുന്നുണ്ട്.പാലക്കാട് ജില്ലയില്‍ തച്ചമ്പാ റയില്‍ നൂറുകണക്കിന് ആളുകള്‍ ചെറുതും വലുതുമായ തേനീച്ച കൃഷി ചെയ്യുന്നുണ്ട്.ശിരുവാണിക്ക് തൊട്ട പ്രദേശമായതിനാല്‍ ഇവിടുത്തെ തേനിന് വിപണിയില്‍ ആവശ്യക്കാര്‍ കൂടുതലാണ്. ചെറുതേനിന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ആവ ശ്യക്കാര്‍ വരാറുണ്ട്.
തച്ചമ്പാറ പഞ്ചായത്തിലെ ഈ വര്‍ഷത്തെ ചെറുതേന്‍ വിളവെടുപ്പ് അമൃതം ചെറുതേനീച്ച കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഒ നാരായണന്‍ക്കുട്ടി തേനെടുത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷഫീഖ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ അജിത് എസ് ആനന്ദ്, തേനീച്ച കര്‍ഷകരായ ഉബൈദുള്ള എടായ്ക്കല്‍, ജിജിമോന്‍ ചാക്കോ, പി പി ഹംസ, സി ദ്ദീഖ് കാപ്പുമുഖത്ത്, സുബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ സംബന്ധിച്ചു.