അലനല്ലൂര്‍:കേരള വെറ്ററിനറി സര്‍വ്വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ ത്തിക്കുന്ന തിരുവിഴാംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേജ്‌മെന്റില്‍ നൈപ്യുണ്യ വികസന വര്‍ക്ക് ഷോപ്പും ഓണ്‍ലൈന്‍ പ്രഭാഷണ പരമ്പരയും സംഘടിപ്പിച്ചു.സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം ആര്‍ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ഓഫ് അക്കാദമിക് റിസര്‍ച്ച് ഓഫീസര്‍ പ്രൊഫ.എന്‍.അശോക് അധ്യക്ഷനായി.സര്‍വ്വകലാശാല രജിസ്ട്രാര്‍ പ്രൊഫ.ഡോ.പി സുധീര്‍ ബാബു മുഖ്യപ്രഭാഷണം നടത്തി.കോളേജ് മാഗസിന്‍ പ്രകാശനം വൈസ് ചാന്‍സിലര്‍ രജിസ്ട്രാര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു.
യൂണിവേഴ്‌സിറ്റി നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ.ആര്‍ബി ശര്‍ മ്മ,ഡയറക്ടര്‍ ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് പ്രൊഫ.ഡോ.എംകെ നാരാ യണന്‍,കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് ഡീന്‍ പ്രൊഫ.ഡോ.സി.ലത,സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ പൗള്‍ട്രി സയന്‍സ് ഡയറക്ടര്‍ പ്രൊഫ ഡോ.പി അനിത, തിരുവി ഴാംകുന്ന് എല്‍ആര്‍എസ് ഹെഡ് അസി.പ്രൊഫ.ഡോ.പി.ടി.സുരാജ് എന്നിവര്‍ സംസാരിച്ചു.കോളേജ് ഡീന്‍ പ്രൊഫ.ഡോ.ജി.ഗിരീഷ് വര്‍മ്മ സ്വാഗതവും സിഎഎസ്എം അസി.പ്രൊഫ.ഡോ.സ്‌റ്റെല്ല സിറിയക്ക് നന്ദിയും പറഞ്ഞു.