പാലക്കാട്: ഫിലിം സൊസൈറ്റികൾ മേളയ്ക്ക് നൽകുന്നത് കലവ റയില്ലാത്ത പിന്തുണയെന്ന് ഓപ്പൺ ഫോറം .മേളയുടെ നവീകരണ ത്തിന് പുതിയ ആശയങ്ങൾ സംഭാവന ചെയ്യുന്നതിൽ ഫിലിം സൊ സൈറ്റികൾ പങ്ക് വഹിക്കുന്നുണ്ടന്നും ‘ഫിലിം സൊസൈറ്റികളും ചലച്ചിത്ര മേളകളും’ എന്ന വിഷയത്തിൽ നടന്ന സംവാദം അഭിപ്രാ യപ്പെട്ടു .

ലോക ക്ലാസിക് സിനിമകളെ പ്രാദേശിക തലത്തിൽ എത്തിക്കുന്ന തിന് മലയാള സബ്ടൈറ്റിലുകൾക്ക് പ്രാധാന്യം നൽകണമെന്നും സിനിമ നിർമ്മിക്കാൻ ആഗ്രഹമുള്ളവർക്കായി ഫിലിം സൊസൈ റ്റികൾ സാമ്പത്തിക പിന്തുണ നൽകണമെന്നും സംവാദത്തിൽ അഭി പ്രായമുയർന്നു.

അക്കാദമി ചെയര്‍മാന്‍ കമല്‍ ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്തു . റെജി എം ദാമോദരൻ മോഡറേറ്ററായ സംവാദത്തിൽ സിനിമാ നിരൂ പകനായ ജി‌. പി രാമചന്ദ്രൻ, ജോർജ് മാത്യു, ദിനേശ് ബാബു, രൂപേഷ്, ഡോൺ പാലത്തറ, വെണ്ണൂർ ശശിധരൻ, സ്വാതി ലക്ഷ്മി വിക്രം, നിസാം അസഫ് എന്നിവർ പങ്കെടുത്തു.

ഓപ്പണ്‍ ഫോറത്തിൽ നാളെ ‘വർത്തമാന ഇന്ത്യയിലെ സെൻസർ കട്ടുകൾ’

രാജ്യാന്തര മേളയിലെ ഓപ്പണ്‍ ഫോറത്തിൽ നാളെ വർത്തമാന ഇന്ത്യയിലെ സെൻസർ കട്ടുകൾ എന്ന വിഷയം ചർച്ച ചെയ്യും . ടി ആർ അജയൻ,വി കെ പ്രകാശ്, ലിജിൻ ജോസ്, സജിൻ ബാബു, അരുൺ കാർത്തിക്, മധു ജനാർദ്ദനൻ, ഹരിനാരായണൻ എന്നിവർ പങ്കെടുക്കും.കെ സി ജിതിനാണ് മോഡറേറ്റർ. വൈകിട്ട് 5 ന് പ്രിയ തിയേറ്റര്‍ കോംപ്ലക്സിൽ ആണ് സംവാദം .

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!