കേട്ടോപ്പാടം :ഇസ്ലാമിക് സെന്റര്‍ വിമണ്‍സ് അക്കാദമി കാമ്പസില്‍ നടന്ന ഏകദിന എസ് കെ എസ് എസ് എഫ് സംസ്ഥാന കൗണ്‍സില്‍ ക്യാംപ് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊ ഫ.കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിലെ ഇടപെടലുകളില്‍ ധാര്‍മ്മിക ചിട്ട ഉയര്‍ത്തി പിടിക്കുകയും, കര്‍മ്മ മേഖലയില്‍ വിഭവശേഷി വിനിയോഗങ്ങ ളി ലുടനീളം സുതാര്യതയും സത്യസന്ധതയും പാലിക്കുകയും ചെയ്ത് മുന്‍ഗാമികളുടെ മാതൃകയിലുടെ മുന്നേറണമെന്നും അദ്ദേഹം ഉദ്‌ ബോധിപ്പിച്ചു.

ധാര്‍മ്മിക ബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ കര്‍മ്മ ശേഷിയെ ക്രിയാത്മകമായി വിനിയോഗിക്കണമെന്നും മാതൃകാ പരമായ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്റെ ധാര്‍മ്മിക പുരോ ഗതിക്കായി പ്രവര്‍ത്തന രംഗത്ത് നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.വിവിധ വിഷയങ്ങളില്‍ റിട്ട. ഡപ്യുട്ടി കലക്ടര്‍ എം.കെ അബ്ദുല്‍ റഹ് മാന്‍, ഡോ. മുസ്ത്വഫ ദാരിമി കരിപ്പൂര്‍, അബ്ദുസലാം ഫൈസി ഒളവട്ടൂര്‍ ക്ലാസെടുത്തു.

മോഡല്‍ പാര്‍ലിമെന്റ് സെഷന് ഓണംപിള്ളി മുഹമ്മദ് ഫൈസി നേതൃത്വം നല്‍കി. താജുദീന്‍ ദാരിമി പടന്ന, ഹബീബ് ഫൈസി കോട്ടോപാടം, ടി.പി. സുബൈര്‍ മാസ്റ്റര്‍,ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ശഹീര്‍ ദേശമംഗലം അവലോകന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും ആഷിഖ് കഴിപ്പുറം നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!