അലനല്ലൂര്‍:കെരളി കുണ്ടിലപ്പാടം ഭാഗത്ത് കാട്ടുപന്നിശല്ല്യം കര്‍ ഷകര്‍ക്ക് വെല്ലുവിളിയാകുന്നു.രാത്രികാലങ്ങളില്‍ കൂട്ടമായെത്തു ന്ന പന്നികള്‍ വന്‍തോതില്‍ കൃഷിനാശം വരുത്തുകയാണ്.കഴിഞ്ഞ ദിവസംകൊടിയംകുന്നിലെ കണ്ണംതൊടി ശങ്കരന്‍കുട്ടിയുടെ 300ല ധികം കുലച്ച വാഴകള്‍ കാട്ടുപന്നികള്‍ നശിപ്പിച്ചിരുന്നു.
രണ്ട് ദിവസം കൊണ്ട് പന്നിക്കൂട്ടം ഈ കര്‍ഷകന് വരുത്തിവെച്ചത് അമ്പതിനായിരത്തോളം രൂപയുടെ നാശനഷ്ടമാണ്. പാട്ടത്തിനെടു ത്താണ് ശങ്കരന്‍കുട്ടി വാഴകൃഷി നടത്തുന്നത്. വന്യജീവിമൂലമു ണ്ടായ നഷ്ടം ഈകര്‍ഷന് സാമ്പത്തികപ്രയാസവും വരുത്തി വെ ച്ചു.ഇതിന് മുമ്പും പലതവണ പന്നികള്‍ വാഴ നശിപ്പിച്ചതായാണ് കര്‍ഷകര്‍ പറയുന്നത്.നഷ്ടപരിഹാരത്തിനായി വനംവകുപ്പിന് പരാതി നല്‍കിയിട്ടുണ്ടെന്ന് കര്‍ഷകന്‍ പറഞ്ഞു.
കൃഷിനാശമുണ്ടായ സ്ഥലം പഞ്ചായത്ത് അംഗങ്ങളായ ഷമീര്‍ പുത്തന്‍കോട്ട്,അനില്‍കുമാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.പ്രദേശത്തെ കാട്ടുപന്നി ശല്ല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.