മണ്ണാര്‍ക്കാട്:അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതിയുടെ പ്രഥമ ആറാട്ടോ ടെ മണ്ണാര്‍ക്കാട് പൂരം തുടങ്ങി.പൂരത്തിന് ആരംഭം കുറിച്ച് ഞായറാ ഴ്ച രാത്രി 11 മണിക്ക് നടന്ന പൂരം പുറപ്പാട് ഭക്തിസാന്ദ്രമായി. വാദ്യമേ ളങ്ങളുടേയും ഗജവീരന്റേയും അകമ്പടിയോടെയാണ് ഉദയര്‍ക്കു ന്നിലമ്മ ആറാട്ടിനെഴുന്നെള്ളിയത്.തുടര്‍ന്ന് ആറാട്ടെഴുന്നെള്ളിപ്പ് മേളം,ഇടയ്ക്ക പ്രദക്ഷിണം എന്നിവയുണ്ടായി.ക്ഷേത്രം തന്ത്രി പന്ത ലക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വ ത്തില്‍ രാവിലെ താന്ത്രിക ചടങ്ങുകളും പൂജകളും നടന്നു.
ആഘോഷത്തിന്റെ പൊലിമയില്ലാതെയാണ് ഇത്തവണ മണ്ണാര്‍ക്കാ ടിന് പൂരം.കോവിഡ് നിയന്ത്രണമുള്ളതിനാല്‍ ഇത്തവണ ചടങ്ങുക ള്‍ മാത്രമായാണ് ആഘോഷം.മറ്റ് പൂരങ്ങളില്‍ നിന്നും മണ്ണാര്‍ക്കാട് പൂരത്തെ വേറിട്ട് നിര്‍ത്തുന്ന കഞ്ഞിപ്പാര്‍ച്ചയും ചെട്ടിവേലയോടനു ബന്ധിച്ചുള്ള സാംസ്‌കാരിക ഘോഷയാത്രയും കോവിഡ് പശ്ചാത്ത ലത്തില്‍ ഒഴിവാക്കി.പൂരത്തിന് ഗരിമ പകരുന്ന ചമയപ്രദര്‍ശനവും കുടമാറ്റവും,കലാപരിപാടികള്‍,ചതുശ്ശത പായസവിതരണം എന്നി വയും ഇക്കുറിയില്ല.
രണ്ടാം പൂര ദിനമായ തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ആറാട്ടെഴുന്നെള്ളിപ്പ്,മേളം,നാദസ്വരം വൈകീട്ട് ആറ് മണി മുതല്‍ ഏഴ് മണി വരെ നാദസ്വരം രാത്രി 8.30ന് ആറാട്ടെഴു ന്നെള്ളിപ്പ്,മേളം ഇടയ്ക്ക പ്രദക്ഷിണം എന്നിവയുണ്ടാകും.23നാണ് പൂരം കൊടിയേറ്റം.വൈകീട്ട് 5.30നും 6.30നും ഇടയ്ക്ക് കൊടിയേറ്റം നടക്കും.26ന് ചെറിയ ആറാട്ടും,27ന് വലിയ ആറാട്ടും 28ന് ചെട്ടിവേ ലയും നടക്കും.പൂരം നാളുകളില്‍ എല്ലാ ദിവസവും രാവിലെയും വൈകീട്ടും ആറാട്ടെഴുന്നെള്ളിപ്പുണ്ടാകും. ക്ഷേത്രത്തില്‍ രാവിലെ 5.30ന് ഗണപതി ഹോമം,ആറിന് ഉഷ:പൂജ,ഉച്ചയ്ക്ക് 12ന് ഉച്ചപൂജ, തുടര്‍ന്ന് ചതുര്‍ശ്ശതം,വൈകീട്ട് 6.30ന് ദീപാരാധന,അത്താഴപൂജ തുടര്‍ന്ന് ഭഗവതിക്ക് കളം പാട്ട് എന്നിവ നടക്കും.