മണ്ണാര്‍ക്കാട്:വൃക്കരോഗികള്‍ക്കായി ഡയാലിസിസ് യൂണിറ്റ് ഉള്‍ പ്പടെ ക്ഷേമ പദ്ധതികളുമായി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചാ യത്തിന് 52 കോടിയുടെ ബജറ്റ്.ത്രിതല പഞ്ചായത്തുകളുടെയും എംപി, എം എല്‍എ, സന്നദ്ധ സംഘടനകള്‍ എന്നിവരുടെയും സഹകരണ ത്തോ ടെ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കാന്‍ രണ്ട് കോടി രൂപയാണ് ബജറ്റില്‍വകയിരുത്തിയിട്ടുള്ളത്. നിര്‍ധനരായ ഭവന രഹിതര്‍ക്ക് വീടു നിര്‍മിക്കുന്നതിനു 1,28,02000രൂപ നീക്കി വച്ചിട്ടുണ്ട്.
റോഡ് വികസനത്തിനു 4,35,60,000യും വകയിരുത്തി.നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി കള്‍,ഉഴവു കൂലി നല്‍കല്‍, തോടുകള്‍, കുളങ്ങള്‍ എന്നിവയുടെ സം രക്ഷണം, ക്ഷീര കര്‍ഷകര്‍ക്ക്പാലിനു സബ്സിഡി, കാലിത്തീറ്റ യ്ക്ക് സബ്‌സിഡി, തീറ്റപ്പുല്‍കൃഷിതുടങ്ങിയവയ്ക്കായി 99,45,000 രൂപയാ ണ് വകയിരുത്തിയിട്ടുണ്ട്. കൂടാതെ വനിത വികസനത്തിനു 55,72,000 രൂപയും സമ്പൂര്‍ണ ശുചിത്വത്തിനും ശുദ്ധജലത്തിനുമാ യി1,08,00,000 രൂപയും ഭിന്ന ശേഷിക്കാര്‍, ശിശുക്കള്‍ എന്നിവരുടെ ക്ഷേമത്തിനായി27,86,000 രൂപയും വകയിരുത്തി.
വയോജന ക്ഷേമത്തിന് 27,86,000 രൂപയുംമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 34,21,6800രൂപയുമാണ്‌നീക്കി വച്ചിട്ടുള്ളത്. 52,05,69,835 രൂപ വരവും 51,82,17,735 രൂപ ചെലവും 23,52,100 രൂപ നീക്കിയിരിപ്പുമുള്ള മിച്ച ബജറ്റാണ് വൈസ് പ്രസിഡ ന്റ് ചെറുട്ടി മുഹമ്മദ്അവതരിപ്പിച്ചത്.ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് സി.കെ.ഉമ്മു സല്‍മ അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുസ്തഫ വറോടന്‍,കെപി ബുഷറ്,വി പ്രീത,തങ്കം മഞ്ചാടിക്കല്‍,സികെ ജയശ്രീ,അബ്ദുല്‍ സലീം,ബഷീര്‍ തെക്കന്‍, പിവി കുര്യന്‍,പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സംസാ രിച്ചു.