പാലക്കാട്:കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ജില്ലയില്‍ എക്സൈസ് വകുപ്പിന് 4.5 കോടി ചെലവില്‍ സ്വന്തമായി കെട്ടിടം ലഭ്യമായതിന് പുറമെ എന്‍ഫോഴ്സ്മെന്റ് യൂണിറ്റുകളും വാഹന ങ്ങളും ഒറ്റ ശൃംഖലയിലാക്കി വയര്‍ലെസ് സംവിധാനം വകുപ്പിന് കീഴില്‍ സജ്ജമാക്കി കഴിഞ്ഞു. ചെക്പോസ്റ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനും വാഹന പരിശോധനയ്ക്കുമായി ജില്ലയിലെ പ്രധാന എക്സൈസ് അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ ഹൈറെ സല്യൂഷന്‍ ക്യാമറകള്‍, എന്‍ഫോഴ്സ്മെന്റ് ആവശ്യത്തിനായി 12 ഫോര്‍വീലര്‍ വാഹനങ്ങളും 20 ഇരുചക്രവാഹനങ്ങളും സജ്ജമാക്കി. കൂടാതെ ചെക്പോസ്റ്റ് കണ്ടെയ്നര്‍ മൊഡ്യൂള്‍, ഓഫീസുകളുടേയും ചെക്പോസ്റ്റുകളുടേയും നവീകരണം, ചിറ്റൂര്‍ എക്സൈസ് കോം പ്ലക്സ് നിര്‍മ്മാണം, പറളി എക്സൈസ് റേഞ്ച് ഓഫീസ് നിര്‍മ്മാണം, എക്സൈസ് ക്രൈംബ്രാഞ്ച് രൂപീകരണം, തസ്തിക രൂപീകരണം, വിമുക്തി ഡിഅഡിക്ഷന്‍ സെന്റര്‍, ലഹരി വസ്തുക്കളുടെ ദുരുപ യോഗം തടയുകയെന്ന ലക്ഷ്യത്തോടെ വിമുക്തി മിഷനും മികച്ച രീതിയില്‍ നടപ്പാക്കി വരികയാണ്.