അഗളി:ജില്ലയിൽ ഫെബ്രുവരി 8,9,11 തിയ്യതികളിലായി പാലക്കാട്, ചിറ്റൂർ, ആലത്തൂർ, ഷൊർണൂർ ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാർക്കാട് താലൂക്കു കളിലായി നടന്ന സാന്ത്വനസ്പർശം പരാതി പരിഹാര അദാ ലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനു വദിച്ചത് 2.78 കോടി രൂപ. ഇതിനായി സ്പെഷൽ ഡ്രൈവ് നടത്തി 100 ദിവസത്തിനകം തുക വിതരണം ചെയാൻ ജില്ലാ ഭരണകൂടത്തിന് മന്ത്രി വി.എസ് സുനിൽകുമാർ നിർദേശം നൽകി. അട്ടപ്പാടിയിൽ അരിവാൾ രോഗം സംബന്ധിച്ച് കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും പഠനം നടത്തണമെന്നും മന്ത്രി ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർ ദേശം നൽകി. അദാലത്ത് വേദിയിൽ റേഷൻ കാർഡുകൾ ദ്രുതഗതി യിൽ വിതരണം ചെയാൻ സാധിച്ച് പൊതുവിതരണ സംവിധാന രം ഗത്ത് അഞ്ച് വർഷം കൊണ്ട് ഉണ്ടായ ആധുനിക വത്കരണമാണെ ന്നും മന്ത്രി അഗളിയിൽ നടന്ന മണ്ണാർക്കാട് താലൂക്കിൻ്റെ അദാല ത്തിന്റെ സമാപനം ഔദ്യോഗികമായി പ്രഖ്യാപിച്ച് കൊണ്ട് പറ ഞ്ഞു. അദാലത്തിൽ പങ്കെടുത്ത എല്ലാ വകുപ്പ്തല ഉദ്യോഗ സ്ഥർ ക്കും മന്ത്രി നന്ദി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!