കോട്ടോപ്പാടം: കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെ യറിലേക്ക് കുണ്ട്ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ അഞ്ച് എയ ര്ബെഡുകള് എത്തിച്ച് നല്കി.മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദു കല്ലടി എയര്‍ബെഡ് ഏറ്റുവാങ്ങി.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് ജോര്‍ജ്ജ് വര്‍ഗീസ്,പാലിയേറ്റീവ് നഴ്സ് റഹിയാനത്ത്, കൈ ത്താങ്ങ് കൂട്ടായ്മ പ്രസിഡന്റ് ലത്തീഫ് രായിന്‍ മരക്കാര്‍,ജനറല്‍ സെ ക്രട്ടറി ഉമ്മര്‍ ഒറ്റകത്ത്,ട്രഷറര്‍ കാദര്‍ തോട്ടശ്ശേരി,ഉനൈസ് എ.പി, നാസര്‍ ഒ.കെ,റഷീദ് കെ,അനില്‍ സിപി,സുകു സിപി,അന്‍ഷാദ് ടി,ഷൈജു സിപി തുടങ്ങിയവര്‍ സംബന്ധിച്ചു.കോട്ടോപ്പാടം പഞ്ചാ യത്തിലെ 182 പേരെയാണ് പാലിയേറ്റീവ് കെയറില്‍ പരിചരി ക്കു ന്നത്.ഇതില്‍ നൂറോളം പേരും കിടപ്പ് രോഗികളാണ്.