പാലക്കാട്: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ഇമ്മാനുവല്‍ ഒരു ഇല ക്ട്രിക് വീല്‍ചെയര്‍ ചോദിച്ചാണ് സാന്ത്വനസ്പര്‍ശത്തിലേക്ക് വന്നത്. മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഇമ്മാനുവലിനെ കണ്ടപ്പോള്‍ വീല്‍ചെയര്‍ അനുവദിക്കുക മാത്രമല്ല, കുട്ടിക്ക് അടിയന്തിര ചികിത്സാ സഹാ യമായി 25000 രൂപയും ഫിസിയോതെറാപ്പിക്കും മരുന്നിനും പ്രത്യേ ക ചികിത്സാ സഹായം അനുവദിക്കുകയുംചെയ്തു.നാലാം ക്ലാസി ല്‍ പഠിക്കുമ്പോഴാണ് എല്ലിനെ ബാധിക്കുന്ന ഗുരുതര രോഗം ബാധി ച്ച് ഇമ്മാനുവല്‍ വീല്‍ച്ചെയറിലായത്. ചിറ്റൂര്‍ ഗവ.ബോയ്സ് ഹയര്‍ സെ ക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാ ണ് ഇമ്മാനുവ ല്‍. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബ ത്തിന് ഒരു ഇലക്ട്രിക് വീല്‍ചെയര്‍ എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പരാതിക്കാരനെ നേരിട്ട് കണ്ട മന്ത്രി ഉടന്‍ തന്നെ വീല്‍ചെയര്‍ ലഭ്യമാക്കാന്‍ സാമൂഹ്യനീതി വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഏറെ ആശ്വാസത്തോടേയാണ് ഇമ്മാനുവലും അമ്മയും തിരികെ പോയത്.
ജയന് ഇനി വീട് വെക്കാം, സാങ്കേതിക തടസമില്ലാതെ
വികലാംഗനായ ജയന് വീട് വെക്കാന്‍ ഇനി നിയമ തടസമില്ല. കൈ വശമുള്ള ഭൂമിക്ക് കെ.എല്‍.യു അനുവദിക്കാന്‍ മന്ത്രി കെ.കൃഷ്ണന്‍ കുട്ടി ആര്‍.ഡി.ഒ ക്ക് നിര്‍ദ്ദേശം നല്‍കി. കെ.എല്‍.യു ലഭിച്ചാല്‍ പഞ്ചായത്തില്‍ നിന്നും വീട് ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും മന്ത്രി നിര്‍ ദ്ദേശം നല്‍കി. സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലാണ് നടപടി.
എലപ്പുള്ളി സ്വദേശിയായ ജയന് 2016ലാണ് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും വീട് വെക്കാന്‍ സ്ഥലം അനുവദിച്ചത്. എന്നാല്‍ ഇത് നിലമാ യതിനാല്‍ ലൈഫ് മിഷന്‍ വഴി വീട് അനുവദിച്ചെങ്കിലും വീ്ട് വെ ക്കാന്‍ കഴിഞ്ഞില്ല. ഭൂമിയുടെ തരം മാറ്റാന്‍ ശ്രമിച്ചെങ്കിലും സാങ്കേ തിക തടസങ്ങള്‍ മൂലം അതിനു സാധിച്ചിരുന്നില്ല. ജയന്റെ അവസ്ഥ നേരിട്ട് മനസിലാക്കിയ മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഭൂമിക്ക് കെ.എല്‍.യു അനുവദിക്കാന്‍ ആര്‍.ഡി.ഒ ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ലൈഫ് മിഷന്‍ വീടുകള്‍ക്ക് 10 സെന്റില്‍ താഴെയുള്ള ഭൂമിക്ക് കെ.എല്‍.യു അനുവദിക്കാമെന്നാണ് നിയമം. ഇതുപ്രകാരം ജയ ന്റെ അപേക്ഷ ഉടന്‍ പരിഗണിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.