മണ്ണാര്‍ക്കാട്:കഴിഞ്ഞ അഞ്ച് വര്‍ഷമായി എയ്ഡഡ് വിദ്യാലയങ്ങളില്‍ നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കാന്‍ നടപടി വേണമെന്ന് കെ.എസ്.ടി.യു മണ്ണാര്‍ക്കാട് ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.’വിദ്യാഭ്യാസം മാറ്റത്തിന് മാറണമീ നിഷ് ക്രിയ ഭരണം ‘ എന്ന പ്രമേയത്തില്‍ നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന സമ്മേളനം നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡണ്ട് ടി. കെ.എം.ഹനീഫ അധ്യക്ഷനായി.നിയോജകമണ്ഡലം മുസ് ലിം ലീഗ് പ്രസിഡണ്ട് ടി.എ.സലാം മാസ്റ്റര്‍’ എഴുത്തോല’ ഇ-മാഗസിന്‍ പ്രകാശ നം ചെയ്തു.തുടര്‍ന്ന് നടന്ന വിദ്യാഭ്യാസ സമ്മേളനം സി. കെ.സി.ടി സംസ്ഥാന പ്രസിഡണ്ട് പി. എം.സലാഹുദ്ദീന്‍ ഉദ്ഘാടനംചെയ്തു. കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. എം.അബ്ദുള്ള പ്രമേയ പ്രഭാഷണം നടത്തി.എച്ച്.ആര്‍.ഡി ട്രൈനര്‍ ഷയാസ് റാഫിയ മൊയ്തീന്‍ മോട്ടിവേഷന്‍ ക്ലാസ്സിന് നേതൃത്വം നല്‍കി.സേവനത്തില്‍ നിന്ന് വിരമിക്കുന്ന സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ.ടി. അബ്ദുല്‍ ജലീല്‍,എം.ഹംസ,ഇസ്മയില്‍, പി.എസ്.റഹ്മത്ത് എന്നിവ ര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു.കൗണ്‍സില്‍ മീറ്റ് ജില്ലാ പ്രസി ഡണ്ട് സിദ്ദീഖ് പാറോക്കോട് ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ തേളത്ത് തെരഞ്ഞെടുപ്പ് നിയന്ത്രി ച്ചു.ഉപജില്ലാ സെക്രട്ടറി സലീം നാലകത്ത്, ട്രഷറര്‍ കെ.ജി. മണിക ണ്ഠന്‍,കെ.എച്ച്.എസ്.ടി.യു ജില്ലാ സെക്രട്ടറി കെ. കെ.നജ്മുദ്ദീന്‍, എസ്. ഇ.യു താലൂക്ക് സെക്രട്ടറി സി.ബിലാല്‍, കെ.ടി.അബ്ദുല്‍ജലീല്‍, കെ. പി.എ.സലീം,അബൂബക്കര്‍ കാപ്പുങ്ങല്‍,പി.അന്‍വര്‍ സാദത്ത്,കെ.ടി. യൂസഫ്,എന്‍.ഷാനവാസലി,വി.പി.മുസ്തഫ,പി.അബ്ദുല്‍സലാം,യു.ഷംസുദ്ദീന്‍,കെ.എ. മനാഫ്,പി.പി.ഹംസ വിവിധ സെഷനുകളില്‍ എന്നി വര്‍ സംസാരിച്ചു.പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, സര്‍വീസി ലുള്ള മുഴുവന്‍ അധ്യാപകരെയും കെ-ടെറ്റില്‍ നിന്നൊഴിവാക്കു ക, സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുക,ഭാഷാധ്യാപക പ്രശ്‌നങ്ങള്‍ പരിഹരിക്കുക, പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.ഭാരവാഹികളായി ടി.കെ.എം.ഹനീഫ(പ്രസിഡണ്ട്), കെ. ടി.യൂസഫ്, വി.പി.മുസ്തഫ, കെ.എ.മനാഫ്, എന്‍.ഷാനവാസലി ,കെ. സാബിറ (വൈസ് പ്രസിഡണ്ടുമാര്‍),സലീം നാലകത്ത് (സെക്രട്ടറി), പി.പി.ഹംസ,പി.അബ്ദുല്‍സലീം,യു.ഷംസുദ്ദീന്‍,കെ.എം.മുസ്തഫ,മന്‍സൂബ അഷ്‌റഫ്(ജോ.സെക്രട്ടറിമാര്‍),കെ.ജി.മണികണ്ഠന്‍(ട്രഷറര്‍), വിങ് കണ്‍വീനര്‍മാരായി കെ.ടി. ഹാരിസ്(ഐ.ടി&അക്കാദമിക്), പി.അബ്ദുല്‍ സലാം(കലാ-സാംസ്‌കാരികം), കെ.എച്ച്.ഫഹദ്
(എച്ച്.എസ്.എസ് വിങ്)എന്നിവരെയും തെരഞ്ഞെടുത്തു.