പാലക്കാട്:ജില്ലയില്‍ അഞ്ച് വയസ്സിന് താഴെ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നതിനായി ആരോഗ്യ കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങ ളിലും സൗകര്യമൊരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ എട്ടിന് ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. പ്രിയ അധ്യക്ഷയാകും. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് മുഖ്യാതിഥിയായി പങ്കെടുക്കും.ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ഷാബിറ, നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. സ്മിതേഷ്, നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ അനുപമ നായര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.പി. റീത്ത, ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ (ആരോഗ്യം) ഡോ. ടി.കെ. ജയന്തി, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗീതു മരിയ ജോസഫ്, ജില്ലാ ആശുപ ത്രി സൂപ്രണ്ട് കെ.രമാദേവി, ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. ജയശ്രീ, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രചന ചിദംബരം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.എസ്. ഷിബു, ഡോ. ജെ. ബോബന്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.