മണ്ണാര്‍ക്കാട്:കരുതലും നന്‍മയും ചേര്‍ന്ന മനസ്സിന്റെ ഉടമയായ നാസറിനെ തേടി രാഷ്ട്രപതിയുടെ പുരസ്‌കാരം.മണ്ണാര്‍ക്കാട് വട്ട മ്പലം ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷനിലെ അസി സ്റ്റേഷന്‍ ഓഫീ സര്‍ അലനല്ലൂര്‍ സ്വദേശി പി നാസറിനാണ് സ്തുത്യര്‍ഹമായ സേവന ത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ചത്.നാടിന്റെ പ്രിയ മുത്തുമാഷിന് ലഭിച്ച പുരസ്‌കാരത്തിന്റെ ആഹ്ലാദത്തിലാണ് ശിഷ്യഗണങ്ങളും സുഹൃത്തുക്കളും ഒപ്പം നാടും.
ദുരന്തമുഖങ്ങളില്‍ കര്‍ത്തവ്യം ഉത്തരവാദിത്തോടെ നിറവേറ്റിയ ഫയര്‍ഫോഴ്‌സുകാരനാണ് നാസര്‍.ഔദ്യോഗിക ജീവിതത്തില്‍ 23 വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ ഏറ്റവും മികച്ച ജീവന്‍ രക്ഷാ പ്രവ ര്‍ത്തനങ്ങളായി പരിഗണിക്കുന്ന 21 റിവാര്‍ഡുകള്‍ സര്‍വ്വീസ് പുസ്തക ത്തിലുണ്ട്.ഇതെല്ലാമാണ് സ്തുത്യര്‍ഹമായ സേവനത്തിനുള്ള രാഷ്ട്രപ തിയുടെ പുരസ്‌കാരത്തിന് നാസറിനെ അര്‍ഹനാക്കിയത്.2017ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മെഡല്‍ മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റു വാങ്ങിയിട്ടുണ്ട്.സഹജീവിയുടെ ആളിക്കത്തുന്ന സങ്കടവും അണ ഞ്ഞ് പോകുന്ന വേദനയുടേയും നേര്‍ക്കുമെല്ലാം രക്ഷാകരങ്ങള്‍ നീട്ടുന്ന ഈ ഫയര്‍ഫോഴ്‌സുകാരനും ആത്മധൈര്യം ഒന്ന് മാത്രമാണ് കൃത്യനിര്‍വ്വഹണം ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിക്കാനുള്ള കൈമുതല്‍.
1997ലാണ് നാസര്‍ സര്‍വ്വീസില്‍ പ്രവേശിച്ചത്. കണ്ണൂര്‍,തലശ്ശേരി, പാലക്കാട്,പെരിന്തല്‍മണ്ണ തുടങ്ങിയ ഫയര്‍ സ്റ്റേഷനുകളില്‍ സേവ നമനുഷ്ഠിച്ചിട്ടുണ്ട്.സിവില്‍ ഡിഫന്‍സിന്റെ ജില്ലാ കോ ഓര്‍ഡിനേ റ്റര്‍ കൂടിയായ നാസര്‍ പൊതുജനങ്ങള്‍ക്കായി നിരവധി ബോധവല്‍ ക്കരണ ക്ലാസുകള്‍,മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കുന്നതിലും നിപു ണനാണ്.ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും നിറസാന്നിദ്ധ്യമാണ്. അലനല്ലൂര്‍ പാറപ്പുറത്ത് വീട്ടില്‍ മൊയ്തീന്‍കുട്ടി-ഫാത്തിമ ദമ്പതിക ളുടെ നാലാമത്തെ മകനാണ്.ശബ്‌നയാണ് ഭാര്യ.അന്‍ഷിഫ നാസര്‍ ,മുഹമ്മദ് സിനാന്‍,അമീഖ ഫാത്തിമ എന്നിവര്‍ മക്കളാണ്.