മണ്ണാര്‍ക്കാട്:യു.ഡി.എഫ് സംസ്ഥാന സമിതിയുടെ ആഹ്വാനപ്ര കാരം കേന്ദ്ര- സംസ്ഥാനസര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ ക്കെതിരെ 23ന് രാവിലെ 10ന്യു.ഡി.എഫ് നിയോജക മണ്ഡലം ക മ്മിറ്റിയുടെ നേതൃത്വത്തില്‍അഗളി പോസ്റ്റ്ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തും.കര്‍ഷകര്‍ക്കെതിരെയുള്ള കരിനിയ മങ്ങള്‍ പിന്‍വലിക്കുക,സ്വര്‍ണ്ണ കള്ളക്കടത്തിനും അഴിമതിക്കും കൂട്ടുനിന്ന മുഖ്യമന്ത്രിയും സ്പീക്കറും രാജിവെക്കുക,പെട്രോള്‍-ഡീസല്‍-പാചകവാതക വിലവര്‍ധനവ് പിന്‍വലിക്കുക,രൂക്ഷമായ വിലക്കയറ്റത്തിന് പരിഹാരമുണ്ടാക്കുക,പിന്‍വാതില്‍-കരാര്‍ നി യമനങ്ങള്‍ റദ്ദാക്കുക,വാളയാര്‍ ദളിത് പെണ്‍കുട്ടികളുടെ പീഢ നകേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുക തുടങ്ങി യ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

എന്‍.ഷംസുദ്ദീന്‍എം.എല്‍.എ ഉദ്ഘാടനം ചെയ്യും.യു.ഡി.എഫ് ജില്ലാ നേതാക്കള്‍ സമരാഭിവാദ്യങ്ങള്‍ അര്‍പ്പിക്കും.യു.ഡി.എഫ് ഘടക കക്ഷികളുടെ നിയോജക മണ്ഡലം ഭാരവാഹികള്‍,വര്‍ക്കിംഗ് കമ്മി റ്റി അംഗങ്ങള്‍,യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍, കണ്‍ വീനര്‍മാര്‍,പോഷക സംഘടനകളുടെ ജില്ലാ,നിയോജകമണ്ഡലം ഭാരവാഹികള്‍,തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ പങ്കെ ടുക്കണമെന്ന് നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ ടി.എ. സലാമും കണ്‍വീനര്‍ പി.സി.ബേബിയും അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!