മണ്ണാര്‍ക്കാട്:കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ ജില്ലയില്‍ പാല്‍ പ്രതിദിന ഉത്പാദനത്തില്‍ 33 ശതമാനം വര്‍ധന.328 ക്ഷീര സഹക രണ സംഘങ്ങളിലൂടെ പ്രതിദിനം ശരാശരി 3.33 ലക്ഷം ലിറ്റര്‍ പാല്‍ ആണ് സംഭരിച്ച് വരുന്നത്.പാലുത്പാദനത്തില്‍ സംസ്ഥാന തലത്തി ല്‍ ജില്ല ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതോടൊപ്പം സ്വയംപര്യാപ്ത തയും കൈവരിച്ച് കഴിഞ്ഞു.ജില്ലയിലെ 263 ക്ഷീരസഹകരണ സം ഘങ്ങളില്‍ ഓട്ടോമാറ്റിക് പാല്‍ സംഭരണം നടപ്പാക്കിയിട്ടുണ്ട്. ഇന്റ ര്‍നെറ്റ് ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെ 275 ക്ഷീര സംഘങ്ങള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മിച്ച് നല്‍കി. പ്രളയ ത്തില്‍ നാശനഷ്ടമുണ്ടായ ക്ഷീര കര്‍ഷകര്‍ക്ക് 42 ടണ്‍ കാലിത്തീറ്റ യും 47 ടണ്‍ തീറ്റപ്പുല്ലും സൗജന്യമായി നല്‍കി. 15 ഹെക്ടര്‍ തരിശ് നിലത്തി ല്‍ തീറ്റപ്പുല്‍കൃഷി ഒരുക്കി. പാലിന് സബ്‌സിഡി, കറവപ്പശു വിതര ണം, കാലിത്തീറ്റ വിതരണം എന്നിവയും വകുപ്പ് നടപ്പാക്കിയിട്ടുണ്ട്. ഇതിനായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി 42.84 കോടിയാണ് ചെലവഴിച്ചത്.പ്ലാന്‍ പദ്ധതി പ്രകാരം അഞ്ച് വര്‍ഷങ്ങളിലായി 36.53 കോടിയുടെ ധനസഹായം ക്ഷീര കര്‍ഷകര്‍ക്ക് വകുപ്പ് നല്‍കി. മില്‍ ക്ക് ഷെഡ് ഡവലപ്‌മെന്റ് പദ്ധതി, 3641 കറവപ്പശുക്കള്‍, തീറ്റപ്പുല്‍ കൃഷി എന്നിവയ്ക്കും ധനസഹായം നല്‍കിയിട്ടുണ്ട്.

സ്വയംപര്യാപ്ത പാല്‍ ഉത്പാദനം ലക്ഷ്യമിട്ട് ക്ഷീരഗ്രാമം പദ്ധതി

പാല്‍ ഉത്പാദനത്തില്‍ മുന്‍പന്തിയിലുളളതും സാധ്യതകളുളള തുമായ ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്ത് മാതൃക ക്ഷീര ഗ്രാമമാക്കി പാലുല്പാദനത്തില്‍ സ്വയം പര്യാപ്തമാക്കുന്ന പദ്ധതി യാണ് ‘ക്ഷീരഗ്രാമം’. ഇങ്ങനെ തിരഞ്ഞെടുക്കുന്ന പഞ്ചായത്തുക ളില്‍ പദ്ധതിപ്രകാരം തീറ്റപ്പുല്‍കൃഷി വ്യാപിപ്പിച്ച് ഗ്രാമപഞ്ചായ ത്തിലെ ക്ഷീര സഹകരണ സംഘങ്ങളെ ശാക്തീകരിക്കുന്നു. 2017-18 വര്‍ഷത്തില്‍ പറളി, 2020-21 വര്‍ഷത്തില്‍ കരിമ്പുഴ ഗ്രാമപഞ്ചാ യത്തുകളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. പറളി ഗ്രാമ പഞ്ചായത്തില്‍ മൂന്നു ക്ഷീര സംഘങ്ങളില്‍ നിന്നുള്ള പാല്‍ സംഭര ണം പദ്ധതി നിര്‍വഹണം വഴി 2018- 19 ല്‍ 7.5 ലക്ഷം ലിറ്ററായി ഉയര്‍ ന്നു.കരിമ്പുഴ ഗ്രാമപഞ്ചായത്തില്‍ ഇരുന്നൂറോളം ഗുണഭോക്താക്ക ളാണ് പദ്ധതിയില്‍ ഉള്ളത്. തീറ്റപ്പുല്‍കൃഷിക്കുള്ള അനുകൂലസാ ഹചര്യം പഞ്ചായത്തില്‍ ഉള്ളതിനാല്‍ ലാഭകരമായ പശുവളര്‍ത്ത ലും സാധ്യമാണ്. നിലവില്‍ 42 ഹെക്ടറോളം തീറ്റപ്പുല്‍കൃഷി പഞ്ചാ യത്തില്‍ ചെയ്തിട്ടുണ്ട്.

കിടാരി പാര്‍ക്കുകള്‍ വഴി കര്‍ഷകര്‍ക്ക് വിറ്റത് 209 പശുക്കള്‍

ഇതര സംസ്ഥാനത്ത് നിന്ന് ഉരുക്കളെ വാങ്ങുമ്പോള്‍ ക്ഷീര കര്‍ഷക ര്‍ അനുഭവിക്കുന്ന ചൂഷണം ഒഴിവാക്കുക ലക്ഷ്യമിട്ട് ജില്ലയില്‍ ആരംഭിച്ച രണ്ട് കിടാരി പാര്‍ക്കുകള്‍ വഴി കര്‍ഷകര്‍ക്ക് വിറ്റത് 209 പശുക്കളെയാണ്. ക്ഷീരസഹകരണ സംഘങ്ങളാണ് പശുക്കളെ പരിപാലിക്കുന്നത്. ആകെ 276 കിടാരികളെ വാങ്ങി വളര്‍ത്തിയതി ല്‍ 72 എണ്ണമാണ് ഇനിയുള്ളത്. സംസ്ഥാനത്ത് നടപ്പ് സാമ്പത്തിക വര്‍ ഷം സ്ഥാപിക്കുന്ന നാല് കിടാരി പാര്‍ക്കുകളില്‍ രണ്ടെണ്ണം ചിറ്റൂര്‍ ബ്ലോക്കിലെ എരുത്തേമ്പതി പഞ്ചായത്തിലെ കുമരന്നൂര്‍ ക്ഷീര സംഘത്തിലും, പെരുമാട്ടി പഞ്ചായത്തിലെ മൂലത്തറ ക്ഷീര സംഘ ത്തിലുമാണ് തിരഞ്ഞെടുത്തത്. 50 കിടാരികളെ വീതം വാ ങ്ങി പശുക്കളാക്കി കര്‍ഷകര്‍ക്ക് വിപണനം നടത്തുകയാണ് കിടാരി പാര്‍ക്കുകളിലൂടെ ലക്ഷ്യമിട്ടത്. പാര്‍ക്ക് ഒന്നിന് 15 ലക്ഷം രൂപയാണ് ക്ഷീര വികസന വകുപ്പ് ധനസഹായമായി സംഘങ്ങള്‍ക്ക് നല്‍കി വരുന്നത്. നിലവില്‍ കൃഷ്ണഗിരി, ഹരിയാന, പല്ലടം, കുന്നത്തൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നാണ് കിടാരികളെ എത്തിച്ചിരിക്കുന്നത്.

മീനാക്ഷിപുരം ചെക്ക് പോസ്റ്റ് ലബോറട്ടറി 30.18 ലക്ഷം ചെലവില്‍ നവീകരിച്ചു

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്ന മീനാക്ഷിപുരത്തെ ചെക്ക് പോസ്റ്റ് ലബോറട്ടറി 30.18 ലക്ഷം ചെലവിലാണ് നവീകരിച്ചത്. നിലവിലുള്ള പരിശോധനകള്‍ക്കുപുറമെ ആന്റിബയോട്ടിക്, അഫ്ലാ ടോക്സിന്‍ സാ ന്നിദ്ധ്യവും, അണുഗുണനിലവാരവും പരിശോധിക്കാനുള്ള സൗക ര്യം പുതിയ ലാബില്‍ ഉണ്ട്.കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയ ളവില്‍ ജില്ലയില്‍ പാല്‍ ഉത്പാദനത്തില്‍ 33 ശതമാനം വര്‍ധന.328 ക്ഷീര സഹകരണ സംഘങ്ങളിലൂടെ പ്രതിദിനം ശരാശരി 3.33 ലക്ഷം ലിറ്റര്‍ പാല്‍ ആണ് സംഭരിച്ച് വരുന്നത്.പാലുത്പാദനത്തില്‍ സം സ്ഥാന തലത്തില്‍ ജില്ല ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതോ ടൊപ്പം സ്വയംപര്യാപ്തതയും കൈവരിച്ച് കഴിഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!