അട്ടപ്പാടി:പാലക്കാട് ജില്ലാ ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍’സഹപാഠികള്‍ക്കൊരു എഴുത്തു പുസ്തകം’പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയിലെ വിവിധ ഊരുകളി ല്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.ജില്ലയിലെ വിവിധ എന്‍ എസ് എസ് യൂണിറ്റുകളിലെ വളണ്ടിയര്‍മാരാണ് പഠനോപകര ണ ങ്ങള് സമാഹരിച്ചത്.വാര്‍ഡ് മെമ്പര്‍ എം ദീപ ഉദ്ഘാടനം ചെയ്തു.
എന്‍ എസ് എസ് ജില്ലാ കണ്‍വീനര്‍ ഡോ എന്‍ രാജേഷ് അധ്യക്ഷനാ യി.ബി ആര് സി കോ ഓര്‍ഡിനേറ്റര്‍ സി പി വിജയന് പഠനോപകര ണങ്ങള്‍ വിതരണത്തിനായി ഏറ്റുവാങ്ങി.എന്‍ എസ് എസ് മണ്ണാര് ക്കാട് ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ എച്ച് ഫഹദ് ,പാലൂര് ജി യു പി എസ് എച്ച് .എം സി പി തമ്പി ,വി എം ജയന്തി ,പി ടി എ പ്രസിഡന്റ് കുമാര്‍ ,സി സിദീഖ് ,ഉമ്മു താഹിറ ,സുമ ,ചിത്ര എന്നിവര്‍ പങ്കെടുത്തു .
