പാലക്കാട്:ജില്ലയില്‍ ആയിരം ഓഫീസുകളില്‍ ഹരിത ചട്ടം നട പ്പിലാക്കി ഗ്രീന്‍ പ്രോട്ടോക്കോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.ജില്ലാ കല ക്ടര്‍ ഡി ബാലമുരളിയുടെ അധ്യക്ഷതയില്‍ നടന്ന വിവിധ വകുപ്പ് അധ്യക്ഷന്‍മാരുടെ ഏകോപനസമിതിയിലെ തീരുമാനപ്രാകരമാണ് ഇത്.സംസ്ഥാനത്ത് ആകെ 10,000 ഓഫീസുകളിലാണ് ഹരിത ചട്ടം നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.ജില്ലാ, താലൂക്ക്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്തല ഓഫീസുകളില്‍ ജനുവരി 18 നകം ഗ്രീന്‍ പ്രോട്ടോ ക്കോള്‍ നടപ്പിലാക്കാനാണ് തീരുമാനം. തുടര്‍ന്ന് മറ്റ് ഓഫീസു കളി ലും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കും.ഇതിനോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളി ല്‍ ഹരിത ഓഫീസ് പ്രഖ്യാപനത്തിനുള്ള മാനദണ്ഡപ്രകാരം മുണ്ടൂര്‍ ഐ.ആര്‍.ടി.സി.യുടെ സഹകരണത്തോടെ പരിശോധന ആരംഭി ച്ചു.

ആദ്യദിനം സിവില്‍ സ്റ്റേഷനിലെ ഓഫീസുകളിലാണ് പരിശോധന നടത്തിയത്.’ ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ ഓഫീസറുടെ പ്രവര്‍ത്തനം, ഡിസ്പോസിബിള്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപ യോഗ നിരോധനം, മാലിന്യം തരംതിരിച്ച് നിക്ഷേപിക്കല്‍, ഇ-മാലി ന്യം, ഉപയോഗശൂന്യമായ ഫര്‍ണിച്ചര്‍ എന്നിവ നീക്കം ചെയ്യല്‍, ദ്രവ മാലിന്യ സംസ്‌കരണ സംവിധാനം, പൊതു ശുചിത്വം, ജൈവ പച്ച ക്കറി തോട്ടം, പൂന്തോട്ടം ഉള്‍പ്പെടെയുള്ളവ പരിശോധിച്ചാണ് ഗ്രേഡ് നല്‍കുന്നത്. ഇതുപ്രകാരം 70 മാര്‍ക്കിന് മുകളില്‍ ഗ്രേഡ് ലഭിക്കുന്ന ഓഫീസുകളില്‍ ഹരിത ഓഫീസുകള്‍ ആയി കണക്കാക്കുകയും ഗ്രേഡ് കുറവുള്ള ഓഫീസുകളില്‍ 15 ദിവസത്തിനുള്ളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുകയും ചെയ്യുമെന്ന് ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്യാണ കൃഷ്ണന്‍ അറിയിച്ചു.

ഹരിത ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹരിത കേരളം മിഷ ന്‍, ശുചിത്വ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഹരിത ഓഡി റ്റിങ്ങിന് ജില്ലയില്‍ തുടക്കമായി. ജില്ലാ തല ഉദ്ഘാടനം സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബിനുമോള്‍ നിര്‍വഹിച്ചു.ജോയിന്റ് രജിസ്ട്രാര്‍ അനിത ടി ബാലന്‍ അധ്യക്ഷയായി. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്യാണ കൃഷ്ണന്‍, സംസ്ഥാന റിസോഴ്സ് പേഴ്സണ്‍ വാസുദേവന്‍ പിള്ള, ഹരിത കേരളം മിഷന്‍ ഫാക്കല്‍റ്റി രാധാകൃഷ്ണന്‍, ശുചിത്വമിഷന്‍ ജോയിന്റ് കോഡിനേറ്റര്‍ സരിത തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!