അലനല്ലൂര്‍: കോ ഓപ്പറേറ്റീവ് അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റിയുടെ പ്രസിഡന്റായി വി അജിത്കുമാര്‍ തുടരും.നാലാം തവണയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്.വൈസ് പ്രസിഡന്റായി അഡ്വ.വി.മനോജിനേയും തിരഞ്ഞെടുത്തു.ഹരി രാമകൃഷ്ണ. കെ. ആര്‍,ദാമോദരന്‍.വി.എം,സുനില്‍.കെ.എസ്,രാധാകൃഷ്ണന്‍,കെ,വിശ്വനാഥന്‍.പി,കെ.കെ.അബു,അജ്‌ന.വി,ബേബി സുമതി,സുനിത ടികെ എന്നിവരെ പുതിയ ഭരണസമിതി അംഗങ്ങളായി എതിരില്ലാ തെ തിരഞ്ഞെടുത്തു.അടുത്ത അഞ്ച് വര്‍ഷം കൊണ്ട് കേരളത്തിലെ അറിയപ്പെടുന്ന സംഘമായി വളരാന്‍ നേതൃത്വം നല്‍കുമെന്ന് പ്രസി ഡന്റായി സ്ഥാനമേറ്റ ശേഷം വി.അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.ബാങ്കിന്റെ വളര്‍ച്ചയ്ക്ക് പുതിയ പദ്ധതികളുമായി മുന്നോ ട്ട് പോകുമെന്നും പ്രസിഡന്റ് അറിയിച്ചു.

സാധാരണക്കാരായ ജനങ്ങളിലേക്ക് ബാങ്കിംഗ് സേവനങ്ങള്‍ ഏറ്റവും വേഗത്തില്‍ ലളിതമായി എത്തിക്കുന്ന പാലക്കാട് ജില്ലയിലെ ക്ലാസ് വണ്‍ അര്‍ബ്ബന്‍ സഹകരണ സംഘമാണ് അലനല്ലൂര്‍ കോ ഓപ്പറേറ്റീ വ് ക്രെഡിറ്റ് സൊസൈറ്റി.ഒന്നര പതിറ്റാണ്ട് മുമ്പ് പ്രവര്‍ത്തനമാരംഭി ച്ച സഹകരണ സംഘം അലനല്ലൂരിലെ സമസ്ത മേഖലയിലും കയ്യൊ പ്പ് ചാര്‍ത്തി ജൈത്രയാത്ര തുടരുകയാണ്.ധനകാര്യ ഇടപെടലുകള്‍ ക്കും അപ്പുറത്ത് സാമൂഹിക ആരോഗ്യ മേഖലകളിലും സംഘം മാ തൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!