പാലക്കാട്:കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ ആ രോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആദ്യഘട്ട കോ വിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കും.പൊതുജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നവരായ ആരോഗ്യ പ്രവര്‍ത്തകര്‍ ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക.ഇതിനായി 2146 വിതരണ കേ ന്ദ്രങ്ങളിലായി അഞ്ച് പേര്‍ വീതം അടങ്ങുന്ന സംഘത്തെ നിയോഗി ച്ച് തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.ജില്ലയിലെ 320 സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും 347 സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നുമായി ആകെ 667 സ്ഥാപനങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ ക്കാണ് ആദ്യഘട്ടത്തില്‍ കോവിഡ് വാക്സിനേഷന്‍ നല്‍കുന്നത്. വാക്‌ സിന്‍ കുത്തിവെയ്പിനായി 609 സൂപ്പര്‍വൈസര്‍മാരുടെ പട്ടിക തയ്യാ റാക്കി.

ഡിസംബര്‍ 29 വരെ 23220 ആരോഗ്യപ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം.വാക്സിന്‍ സ്വീകരിക്കുന്നതിന് സന്നദ്ധരായി എല്ലാ ആരോഗ്യപ്രവര്‍ത്തകരും വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.കോവിഡ് വാക്സിന്‍ നല്‍കിയ വ്യക്തിയെ നിശ്ചിത സമയം നിരീക്ഷണത്തില്‍ ഇരുത്തി മറ്റു അസ്വസ്ഥതകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേ ഷം വിട്ടയക്കും.വാക്സിന്‍ നല്‍കുന്നവര്‍ക്കായുള്ള പരിശീലനം ജില്ല യില്‍ പൂര്‍ത്തിയായി.നിലവില്‍ ബ്ലോക്ക്തല ടാസ്‌ക് ഫോഴ്സ് യോഗങ്ങള്‍ നടന്നു വരികയാണ്.ജില്ലാ കലക്ടര്‍ ഡി ബാലമുരളിയുടെ അധ്യക്ഷ തയില്‍ ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി.കോവിഡ് വാക്സിന്‍ നല്‍കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും സഹകരണം ഉണ്ടാവണമെന്ന് യോഗം അറിയിച്ചു. പഞ്ചായത്ത്, ഐ.സി.ഡി.എസു കള്‍ മുഖേന ആരോഗ്യപ്രവര്‍ത്തകരുടെ വിവരങ്ങള്‍ നല്‍കിയിട്ടു ണ്ടെന്ന് ഉറപ്പു വരുത്തണം.

വാക്‌സിനേഷന്‍ രണ്ടാം ഘട്ടവും മൂന്നാംഘട്ടവും

രണ്ടാം ഘട്ടത്തില്‍ ഹൈ റിസ്‌ക് ആയിട്ടുള്ള (60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, 60 വയസിന് താഴെയുള്ള ഗുരുതര രോഗമുള്ളവര്‍) വര്‍ക്കും മൂന്നാം ഘട്ടത്തില്‍ മറ്റു പൊതുജനങ്ങള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കും.പൊതുജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്ന സന്ദര്‍ഭത്തി ല്‍ വാക്സിന്‍ സെന്ററുകള്‍ കണ്ടെത്തുന്നതിനും പൊതുജനങ്ങള്‍ക്ക് ബോധവത്ക്കരണത്തിനും വകുപ്പുകളുടെ സഹകരണം അത്യാവ ശ്യമാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വാക്സിനേഷന്‍ നടത്തു ന്നതിനും ശുചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും കുടുംബ ശ്രീയുടെ സഹകരണം ഉണ്ടാവണം.വാക്സിന്റെ അവശ്യകത, ഇവ നല്‍കുന്നത് എന്നിവ സംബന്ധിച്ച് കുട്ടികള്‍ക്ക് ജില്ലയിലെ വിദ്യാ ഭ്യാസ സ്ഥാപനങ്ങളിലൂടെ ബോധവത്ക്കരണം നടത്തും. സ്‌കൂളു കള്‍ വാക്സിന്‍ കേന്ദ്രങ്ങളായി ഉപയോഗിക്കും. കോവിഡിന്റെ പശ്ചാ ത്തലത്തില്‍ വാക്സിന്‍ കുത്തിവയ്ക്കുന്നതിന് നിയോഗിക്കപ്പെട്ട സൂപ്പ ര്‍വൈസര്‍മാരുടെ അഭാവത്തില്‍ കുത്തിവയ്പ് നല്‍കുന്നതിന് നിയമ പരമായി അംഗീകാരം ലഭിച്ച ആയുഷ് ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തും.2-8 ഡിഗ്രി സെല്‍ഷ്യസില്‍ ശീതീക രിച്ച് വാക്സി ന്‍ സൂക്ഷിക്കാന്‍ വാക്സിന്‍ കേന്ദ്രങ്ങളില്‍ തടസമില്ലാത്ത വൈദ്യുതി വിതരണം കെ.എസ്.ഇ.ബി മുഖേന ഉറപ്പാക്കും. വാക്സിന്‍ എത്തിക്കു ന്നതിനും മറ്റു സുരക്ഷയ്ക്കുമായി പോലീസ് സേവനം, തിരക്ക് നിയ ന്ത്രിക്കുന്നതിനായി എന്‍.സി.സി പങ്കാളിത്തവും ഉറപ്പാക്കും. കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയിലെ കൗണ്‍ സില്‍മാര്‍ മുഖേന ബോധവത്ക്കരണം നടത്തും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!