പാലക്കാട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ. ബിനുമോള്‍ സ്ഥാനമേറ്റു. ജില്ലാ കലക്ടര്‍ ഡി.ബാലമുരളി സത്യവാചകം ചൊ ല്ലിക്കൊടുത്തു. 30 ല്‍ 27 വോട്ടുകള്‍ നേടിയാണ് കെ. ബിനുമോള്‍ പ്രസിഡന്റ് സ്ഥാനം കരസ്ഥമാക്കിയത്. മലമ്പുഴ ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് കെ. ബിനുമോള്‍. കെ.വി ശ്രീധരന്‍ കെ.ബിനു മോളുടെ പേര് നിര്‍ദ്ദേശിക്കുകയും ഷാബിറ ടീച്ചര്‍ പിന്താങ്ങുകയും ചെയ്തു.
വൈസ് പ്രസിഡന്റ് സി. കെ ചാമുണ്ണി
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി സി.കെ ചാമുണ്ണി ചുമ തലയേറ്റു. 30 ല്‍ 27 വോട്ടുകള്‍ നേടിയാണ് വൈസ് പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെ ടുക്കപ്പെട്ട കെ. ബിനുമോള്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തരൂര്‍ ഡിവിഷനില്‍ നിന്നുള്ള അംഗമാണ് സി.കെ ചാമുണ്ണി. പി.മൊയ്തീന്‍ കുട്ടി സി.കെ ചാമുണ്ണിയുടെ പേര് നിര്‍ദ്ദേശിക്കുകയും എ.എന്‍ നീര ജ് പിന്താങ്ങുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത്: വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കും
പുതുതായി അധികാരമേറ്റ ജില്ലാ പഞ്ചായത്ത് ഭരണസമിതി മുന്‍ ഭരണസമിതി തുടങ്ങിയ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാ ക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി എന്നിവര്‍ പറഞ്ഞു.
ജില്ലാ ആശുപത്രിയില്‍ തുടങ്ങിവച്ച 127 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. കൂടാതെ നഗരസഭയുമായി കൂടിയാലോചിച്ച് ജില്ലാ ആശുപത്രിയേയും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെയും ബന്ധിപ്പിക്കുന്ന റോഡ് നിര്‍ മ്മിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് മുന്‍പി ലെ റോഡില്‍ നിരന്തരമായി ഉണ്ടാകുന്ന തടസ്സങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്.
ജില്ലാ പഞ്ചായത്തിനു കീഴില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന മീന്‍വല്ലം പദ്ധതിയുടെ ചുവടുപിടിച്ച് ആരംഭിച്ച പാലക്കയം പദ്ധതി, കണ്ണമ്പ്ര റൈസ് പാര്‍ക്ക്, ജില്ലാ പഞ്ചായത്തിനു കീഴിലെ ഫാമുകളു ടെ പ്രവര്‍ത്തനം, ആദിവാസി വിഭാഗത്തിലെ കുട്ടികളുടെ ഉന്നമനം, ജില്ലയിലെ കായികമേഖല ശക്തിപ്പെടുത്തല്‍ എന്നീ പ്രവര്‍ത്തനങ്ങ ള്‍ക്കും പുതിയ ഭരണസമിതി ഊന്നല്‍ നല്‍കുമെന്ന് ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ സത്യപ്രതിജ്ഞ യ്ക്കുശേഷം പറഞ്ഞു.