അലനല്ലൂര്‍:വര്‍ഷങ്ങളായി പൊതു വിദ്യാലയങ്ങളോട് ചേര്‍ന്ന് പ്രവ ര്‍ത്തിക്കുന്ന പ്രീ- പ്രൈമറി സ്‌കൂളുകളിലെ മുഴുവന്‍ അധ്യാപികമാ ര്‍ക്കും ആയമാര്‍ക്കും നിയമനാംഗീകരവും ഓണറേറിയവും അനു വദിക്കണമെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ എട ത്തനാട്ടുകര ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.മണ്ണാര്‍ക്കാട് ഉപജി ല്ലാ കമ്മറ്റി പ്രസിഡണ്ട് ജി.എന്‍.ഹരിദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡണ്ട് ഹരിദാസ് ബാവോലില്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.രവികുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വി.പി.അബൂബക്കര്‍ വാര്‍ഷിക കണക്കും അവതരിപ്പിച്ചു ടി.പി. സഷീര്‍, സി.ടി.മുരളീധരന്‍, യൂസഫ് പുല്ലിക്കുന്നന്‍ , കെ.എച്ച് സിദ്ധീ ഖ്, എ.അബ്ദുള്ള, പി. അഭിജിത്ത്, എ.സുജിത്ത് എന്നിവര്‍ സംസാരി ച്ചു.
പുതിയ ഭാരവാഹികളായി ഹരിദാസ് ബാവോലില്‍ (പ്രസിഡണ്ട് ) ഷാജി. പി.എസ്. (വൈസ് പ്രസിഡണ്ട് ) കെ.രവികുമാര്‍ (സെക്രട്ടറി) കെ.എച്ച്.സിദ്ധീഖ് (ജോ.സെക്രട്ടറി) വി.പി.അബൂബക്കര്‍ (ട്രഷറര്‍) എന്നിവരെയും 13 അംഗ പ്രവര്‍ത്ത സമിതിയേയും സമ്മേളനം തെരെഞ്ഞെടുത്തു.