കല്ലടിക്കോട്: കോവിഡ് പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിജയാഘോഷങ്ങൾ നിയന്ത്രി ക്കുന്നത് ചർച്ച ചെയ്യാൻ കല്ലടിക്കോട് പോലീസ് സ്റ്റേഷനിൽ സർവ കക്ഷി യോഗം ചേർന്നു.വൈകിട്ട് അഞ്ചരക്കു ശേഷം ആഹ്ലാദ പ്രകടനം അനുവദിക്കില്ലെന്ന് എസ് ഐ ബിന്ദുലാൽ വിളിച്ച് ചേര്‍ ത്ത സകര്‍വകക്ഷി യോഗം തീരുമാനിച്ചു.പ്രകടനങ്ങള്‍ക്ക് പൊതു വായി പൊലീസ് നിയന്ത്രണമുണ്ടായിരിക്കും.ആഹ്ലാദ പ്രകടന ത്തിൽ കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുകയും വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുകയും വേണം. വിജയിച്ച പാർട്ടി നടത്തുന്ന ആഹ്ലാദ പ്രകടനങ്ങൾ എങ്ങനെ ആയിരിക്കണ മെന്നതും പ്രകടനം നടത്തുന്ന സ്ഥലങ്ങളും വഴികളും മുന്‍കൂട്ടി അറിയിക്കണം.ബൈക്ക് റാലി, തുറന്ന വാഹനങ്ങളിലെ പ്രകടനം എന്നിവ അനുവദിക്കില്ല. ആഹ്ലാദ പ്രകടനങ്ങളില്‍ പടക്കം പാടില്ല.
പ്രകടനങ്ങളില്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്ന മുദ്രാവാക്യം ഒഴിവാക്കണം. കോവിഡ് മാനദണ്ഡം പൂര്‍ണമായും പാലിക്കണം. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. ക്രമസമാ ധാനം വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിൽ സ്റ്റേഷൻ പരിധിയിലെ രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.