കോട്ടോപ്പാടം:റബര്‍ വിലയിലെ മുന്നേറ്റം പുതിയ പ്രതീക്ഷകള്‍ പക രുന്നതിനിടെ മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് വാനരശല്ല്യം വലിയ വെല്ലുവിളിയാകുന്നു.കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ട മംഗലം,കാഞ്ഞിരംകുന്ന്,കച്ചേരിപ്പറമ്പ്,മേക്കളപ്പാറ,പൊതുവപ്പാടം പ്രദേശങ്ങളിലെ കര്‍ഷകരെയാണ് കുരങ്ങുകള്‍ പൊറുതിമുട്ടിക്കു ന്നത്.സംഘമായി എത്തുന്ന കുരങ്ങുകള്‍ റബറിന്റെ തണ്ടുകള്‍ തിന്ന് ഇലകള്‍ നശിപ്പിക്കുകയാണ് ചെയ്യുന്നത്.ഇത് ഉത്പാദന കുറ വിന് ഇടവരുത്തുമെന്നാണ് കര്‍ഷകരുടെ ആശങ്ക.ചെറിയ മധുരമു ള്ള തണ്ടിന്റെ രുചിയാണ് കുരങ്ങുകളെ പ്രധാനമായും ആകര്‍ഷി ക്കുന്നത്.റബ്ബര്‍ തൈകള്‍ തളിരിടുന്ന മാര്‍ച്ച് മാസത്തില്‍ കുരങ്ങ് ശല്ല്യം വര്‍ധിക്കാനുള്ള സാഹചര്യമാണ് കാണുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.തെങ്ങില്‍ കയറി തേങ്ങാമോഷണവും കുരങ്ങുകള്‍ പതിവാക്കി കഴിഞ്ഞു.വീട്ടാവശ്യത്തിന് പോലും തേങ്ങ ലഭിക്കാത്ത സ്ഥിതിയാണ്.പറമ്പിലും തോട്ടത്തിലുമുള്ള ചക്കയും മാങ്ങയുമൊ ന്നും കിട്ടാറില്ലെന്നും കര്‍ഷകര്‍ പറയുന്നു.ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന കുരങ്ങുകളെ പ്രതിരോധിക്കാന്‍ കഴിയാതെ കര്‍ഷകര്‍ നിസ്സഹായരാവുകയാണ്.വനംവകുപ്പ് പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് കര്‍ഷകരുടെ ആവശ്യം.