റിപ്പോര്‍ട്ട്:സജീവ് പി മാത്തൂര്‍
മണ്ണാര്‍ക്കാട്:കാര്‍ഷിക സംസ്കൃതിയുടെ മുഖമുദ്രകളിലൊന്നായ തൊപ്പിക്കുടയുടെ നിര്‍മാണം ജീവിത സപര്യയാക്കി മാറ്റിയ ആളാ ണ് നാട്ടുകാര്‍ നാണി എന്ന് വിളിക്കുന്ന ഉണ്ണാമന്.ഓലക്കുടകളും തൊപ്പിക്കുടകളും വിസ്മൃതയിലേക്ക് മറയുമ്പോഴും ഇവയുടെ നിര് മാണത്തില് ഇപ്പോഴും സജീവമാണ് അലനല്ലൂര്‍ പെരിമ്പടാരി പുളി ങ്കുന്നത്ത് വീട്ടില്‍ ഉണ്ണാമന്.വര്‍ഷകാലത്ത് തൊപ്പിക്കുടയുടെ നിര് മാണ തിരക്കിലാകും ഉണ്ണാമന്.മഴ മാഞ്ഞ് ഉത്സവകാലത്തിന് കേളി കൊട്ടുയരുമ്പോള്‍ ക്ഷേത്രങ്ങളിലേക്ക് വഴിപാട് സമര്‍പ്പിക്കുന്നതി നും,ശീവേലിക്ക് എഴുന്നെള്ളിക്കാനും കാലുള്ള ഓലക്കുടയുടെ നിര്‍മാണത്തിലും സജീവമാകും.വര്‍ഷത്തില്‍ തൊപ്പിക്കുടയുടെ മുപ്പത് പതിവുകാരുണ്ട്.കാലിക്കുട ആവശ്യാനുസരണമാണ് തയ്യാ റാക്കുക.കോവിഡ് കാലത്ത് ഈ ഉത്സവകാലവും നിയന്ത്രണരേഖയി ലാകുമ്പോള്‍ കാലിക്കുടയുടെ കാര്യം ആശങ്കയിലാണ്.

ഉണ്ണാമന്റെ പ്രധാന വരുമാനമാര്‍ഗമാണ് ഓലക്കുട നിര്‍മാണം. പാര മ്പര്യമായി കിട്ടിയ തൊഴില്‍ 55 വര്‍ഷമായി തുടരുന്നു.പരേതരായ അച്ഛന് മൂക്കുണ്ണിയും അമ്മ ഇട്ട്യാതിയുമാണ് ഉണ്ണാമന് ഓലക്കുട നിര്‍മാണ വിരുത് പകര്‍ന്ന് നല്‍കിയത്.15ാം വയസ്സു മുതലാണ് അച്ഛനും അമ്മയ്ക്കുമൊപ്പം കുടനിര്‍മാണ തൊഴിലില്‍ പങ്കാളിയാ യത്.അന്നൊക്കെ ഒഴിവില്ലാത്ത ജോലിയായിരുന്നുവെന്ന് ഉണ്ണാമന് ഓര്‍ക്കുന്നു.തൊപ്പിക്കുട,കാലിക്കുട,തട്ടുകുട,കുണ്ടന്‍കുട,വീശിക്കുട ഇങ്ങിനെ വിവിധ ഇനം കുടകളാണ് നിര്‍മിച്ചിരുന്നത്.നാലണ മുതല്‍ ഒരു രൂപ വരെയായിരുന്നു അന്നത്തെ വില.കുടപ്പനയുടെ ഓലയും മുളയുമാണ് ഉപയോഗിക്കുന്നത്.ഒരു കുടപ്പനയില്‍ നിന്നും പന്ത്രണ്ട് പട്ടകള് വരെ ലഭിക്കും.അലനല്ലൂര്‍, എടത്തനാട്ടു കര,കൊള പ്പറമ്പ്,പാണ്ടിക്കാട് എന്നിവടങ്ങളില്‍ നിന്നെല്ലാമാണ് കുടപ്പന പട്ട കൊണ്ട് വന്നിരുന്നത്.പട്ട വെട്ടി ഉണക്കി പരുവാക്കി വാഹനത്തിലും തലച്ചുമടുമായാണ് എത്തിച്ചിരുന്നത്.മുള വെട്ടി നിശ്ചിത നീളത്തി ലും വണ്ണത്തിലും അലകാക്കി ഒരുക്കി വെക്കും.വട്ടക്കോലും വാന്ത ലയുമാണ് അളവുപകരണങ്ങള്‍.കൃത്യമായ കണക്കാണ്.ഒന്ന് രണ്ട് ദിവസത്തെ പണിയുണ്ട് ഒരു കുടയൊരുക്കാന്‍.തൊപ്പിക്കുടകള്‍ പുരുഷന്മാരും കുണ്ടന്‍കുടകള്‍ പാടങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുമാണ് ഉപയോഗിച്ചിരുന്നത്.വര്‍ഷത്തില്‍ അഞ്ഞൂറോളം കുടകള്‍ വരെ അച്ഛന്റെ കാലത്ത് നിര്‍മിച്ചിരുന്നുവെന്ന് ഉണ്ണാമന് പറയുന്നു.

എണ്‍പതുകളില്‍ പരുത്തി തുണികള്‍ കൊണ്ടുള്ള കുടകള്‍ എത്തി യതോടെയാണ് ഓലക്കുടയുടെ പ്രൗഢകാലം അസ്തമിച്ചത്.പ്ലാസ്റ്റിക് ഷീറ്റുകളുടെ വരവോടു കൂടി കുണ്ടന്കുടയ്ക്കും ആവശ്യക്കാരില്ലാ തായി.എന്നാല്‍ നാനോ കുടയുടെ കാലത്തും ഉണ്ണാമന്റെ തൊപ്പി ക്കുടയ്ക്കും കാലന്കുടയ്ക്കും ആവശ്യക്കാരുണ്ട്.ഇപ്പോള്‍ തൊപ്പി കുടയ്ക്ക് 300 ഉം കാലിക്കുടയ്ക്കും 500 രൂപയാണ് വില.അടുത്തിടെ പത്ത് കാലിക്കുടകള് ആന്ധ്രയിലേക്ക് കൊണ്ട് പോയി.ഗുരുവായൂരി ല്‍ നിന്നും ബാംഗ്ലൂരില്‍ നിന്നുമെല്ലാം ഓലക്കുടയ്ക്ക് ഓര്ഡറെത്താ റുണ്ട്.ജീവിത സായാഹ്നത്തിലും കുട നിര്‍മാണം ഒരു ഹരമായി കൊ ണ്ട് നടക്കുന്ന ഉണ്ണാമനെ ജോലിയില്‍ ഭാര്യ ലക്ഷ്മിയാണ് സഹായിക്കു ന്നത്.മക്കളായ സുജാതയും ബിന്ദുവും വിവാഹിതരായി മലപ്പുറം ജില്ലയിലാണ് താമസം.അര നൂറ്റാണ്ട് കാലത്തിനിടയ്ക്ക് ആയിരക്ക ണക്കിന് കുടകള്‍ നിര്‍മിച്ച ഉണ്ണാമന് ഇപ്പോള്‍ ഒരൊറ്റ സങ്കടമേയു ള്ളൂ.തന്റെ കാലശേഷം ഈ കുലത്തൊഴില്‍ കുറ്റിയറ്റ് പോകുമല്ലോ?