മണ്ണാര്‍ക്കാട്:വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷന് സമീപം ഇല ക്ഷന്‍ ബൂത്തുകള്‍ സ്ഥാപിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു.പഞ്ചായത്തിന്റെ കാര്യ ത്തില്‍ പോളിംഗ് സ്റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലും നഗര സഭയാണെങ്കില്‍ 100 മീറ്റര്‍ അകലത്തിലും മാത്രമേ ബൂത്തുകള്‍ സ്ഥാപിക്കാന്‍ പാടുള്ളൂ.സ്ഥാനാര്‍ത്ഥിയുടെ പേര്, പാര്‍ട്ടി ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനര്‍ സ്ഥാപിക്കാം.ബൂത്തുകള്‍ നിര്‍മ്മിക്കുന്നതിന് ബന്ധപ്പെട്ട അധികാരിയില്‍ നിന്ന് രേഖാമൂലം അനുമതി വാങ്ങേണ്ടതും പരിശോധന വേളയില്‍ അവ കാണിക്കു കയും ചെയ്യണം.

പോളിംഗ് ദിവസം പഞ്ചായത്ത് പരിധിയിലെ പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ ദൂരപരിധിക്കുള്ളിലും നഗരസഭയാണെങ്കില്‍ പോളിംഗ്സ്റ്റേ ഷന്റെ നൂറ് മീറ്റര്‍ പരിധിയ്ക്കുള്ളിലും വോട്ട് അഭ്യര്‍ത്ഥിക്കാന്‍ പാടില്ല.ഒബ്സര്‍വര്‍, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥര്‍, പ്രിസൈ ഡിംഗ് ഓഫീസര്‍ എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും മൊബൈല്‍ ഫോ ണ്‍ പോളിംഗ് സ്റ്റേഷനകത്തേക്ക് കൊണ്ടു പോകാന്‍ അനുവാദമില്ല. പോളിംഗ് ദിനത്തില്‍ രാഷ്ട്രീയ കക്ഷികള്‍ക്കോ സ്ഥാനാര്‍ത്ഥി ക്കോ വോട്ടര്‍മാരെ പോളിംഗ് സ്റ്റേഷനിലെത്തിക്കാന്‍ വാഹനമേര്‍ പ്പെടുത്താന്‍ പാടില്ല. നേരിട്ടോ അല്ലാതെയോ ഇത്തരം സൗകര്യം ഒരുക്കുന്നത് കുറ്റകരമാണ്.

പ്രചാരണ സമയം അവസാനിച്ച ശേഷം വോട്ടെടുപ്പ് ദിവസം വരെ രാഷ്ട്രീയ ഭാരവാഹികള്‍ക്ക് മണ്ഡലത്തില്‍ തങ്ങുന്നതിന് നിയന്ത്ര ണം ഏര്‍പ്പെടുത്തി. പ്രചാരണ സമയം അവസാനിച്ച ശേഷം മണ്ഡല ത്തിന് പുറത്ത് നിന്ന് പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്ക ളും പ്രവര്‍ത്തകരും മണ്ഡലം വിട്ട് പോകേണ്ടതാണ്. എന്നാല്‍ സ്ഥാ നാര്‍ത്ഥിയോ ഇലക്ഷന്‍ ഏജന്റോ മണ്ഡലത്തിന് പുറത്തുള്ള ആളായാല്‍ പോലും മണ്ഡലം വിട്ടു പോകേണ്ടതില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!