മണ്ണാര്‍ക്കാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാ ട് നഗരത്തില്‍ നടപ്പാതയോട് ചേര്‍ന്നുള്ള കൈവരിസ്ഥാപിക്കല്‍ പു നരാരംഭിച്ചു.12 മീറ്റര്‍ ദൂരം ഇടവിട്ട് എല്ലാ ഭാഗത്തും കൈവരി തുറ ന്നിടും.തലച്ചുമടായും ഭാരവാഹനങ്ങളും കയറുകയും ഇറങ്ങുകയും ചെയ്യേണ്ട സ്ഥലങ്ങളിലും കൈവരികള്‍ തുറന്നുകിടക്കുന്ന രീതിയി ലാണ് നിര്‍മാണം ആരംഭിച്ചിട്ടുള്ളത്.
നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴവരെയാണ് കൈവരി സ്ഥാപിക്കുന്നത്. കഴിഞ്ഞമാസം 13നാണ് യുഎല്‍സിസിഎസ് നെല്ലിപ്പുഴയില്‍ നിന്ന് പ്രവൃത്തി ആരംഭിച്ചത്. എന്നാല്‍ വ്യാപാരികള്‍ പ്രതിഷേധവുമായെ ത്തിയതോടെ താല്‍ക്കാലികമായി പ്രവൃത്തി നിര്‍ത്തിവെക്കുകയാ യിരുന്നു.കൈവരികള്‍ സ്ഥാപിച്ച ഭാഗങ്ങളില്‍ ചില സ്ഥലങ്ങളിലേ ക്ക് വാഹനങ്ങളും,മറ്റ് ചില ഭാഗങ്ങളില്‍ ആളുകള്‍ക്കും കയറാന്‍ കഴിയാത്ത വിധത്തിലാണ് കൈവരി നിര്‍മാണമെന്നായിരുന്നു വ്യാ പാരികളുടെ പരാതി.കച്ചവട സ്ഥാപനങ്ങള്‍ക്ക് ഇത് വളരെയ ധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നായിരുന്നു ഇവര്‍ പ്രധാനമായും ഉന്ന യിച്ചത്. അധികൃതര്‍ക്ക് പരാതികളും നല്‍കി. വിഷയത്തില്‍ ജനപ്ര തിനിധികളും ഇടപെട്ടു.ആദ്യം പ്രതിഷേധവുമായി എത്തിയ വ്യാപാ രി സംഘടനകള്‍ പിന്നീട് കൈവരി നിര്‍മാണത്തിന് പിന്തുണ നല്‍ കിയുള്ള പ്രസ്താവനകളുമായി രംഗത്തെത്തിയതും ശ്രദ്ധേയ മായി. പ്രവൃത്തി നടന്ന ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ചിലര്‍ പ്രതിഷേ ധമറിയിച്ചിരുന്നതായി യു.എല്‍.സി.സി.എസ് പ്രൊജക്ട് മാനേജര്‍ പറ ഞ്ഞു.
മണ്ണാര്‍ക്കാട് നഗരത്തില്‍ തിരക്കേറുമ്പോള്‍ നിലവില്‍ കാല്‍നട യാത്രക്കാര്‍ക്ക് നടപ്പാതകളില്‍കൂടി സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുന്നു ണ്ട്. പ്രത്യേകിച്ചും പ്രായമായവരും കുട്ടികളുമുള്‍പ്പടെയുള്ളവര്‍ക്ക്. കൈവരിസ്ഥാപിക്കുകയും ടൈല്‍സ് ഇടുകയും ചെയ്യുന്നതോടെ നടപ്പാതകളിലെ കാല്‍നടയാത്ര സുഗമമാകും. വാഹനങ്ങള്‍ നടപ്പാ തകളിലേക്ക് ഇടിച്ചുകയറിയുള്ള അപകടങ്ങളില്‍നിന്നും യാത്രക്കാ ര്‍ക്ക് സംരക്ഷണകവചമാകാനും കൈവരികള്‍ക്ക് കഴിയും.