അഗളി: സൈലന്റ് വാലി ദേശീയോദ്യാനത്തോടു ചേര്‍ന്നു ജനവാസ കേന്ദ്രങ്ങളും കൃഷി സ്ഥലങ്ങളും ഉള്‍പ്പെടുത്തി പരിസ്ഥിതി ലോല മേഖല പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിന്റെ കരടു വിജ്ഞാപനത്തി നെതിരെ അട്ടപ്പാടിയില്‍ കര്‍ഷകരുടെ പ്രതിഷേധം. വിജ്ഞാപന ത്തില്‍ ഉള്‍പ്പെട്ട കല്‍ക്കണ്ടി,കക്കുപ്പടി,മുക്കാലി,ചെമ്മണ്ണൂര്‍ തുടങ്ങി യ സ്ഥലങ്ങളില്‍ കര്‍ഷകര്‍ നില്‍പ്പ് സമരം നടത്തി.

കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ നേതൃ ത്വത്തിലായിരുന്നു സമരം.വിജ്ഞാപന പ്രകാരം പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളെ കുറിച്ചുള്ള അവ്യക്തത നീക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

ത്രിത്വമല ഹോളി ട്രിനിറ്റി ചര്‍ച്ച് വികാരി ഫാ ജോബി തരണിയി ല്‍,കള്ളമല സെന്റ് സ്റ്റീഫന്‍സ് പള്ളി വികാരി ഫാ.ജിബിന്‍ താഴ ത്തുവട്ടത്ത്,മുക്കാലി ലാറ്റിന്‍ പള്ളി വികാരി ഫാ.ഫ്രാന്‍സിസ് സേവിയര്‍ എന്നിവര്‍ നേതൃത്വം നല്‍കി.സാധാരണ ജനജീവിതം ദുസ്സഹമാക്കുന്ന ഇത്തരം നടപടികളില്‍ നിന്നും സര്‍ക്കാര്‍ വകുപ്പു കള്‍ പിന്‍മാറണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പരിസ്ഥിതി ലോല മേഖലകള്‍ നിര്‍ണയിച്ച് നല്‍കാന്‍ അനുവദിക്ക പ്പെട്ട കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും.പാലക്കാട് ജില്ല യിലെ 13 വില്ലേജുകളാണ് പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടു ത്തിയിരിക്കുന്നത്.അട്ടപ്പാടിയിലെ ആറ് വില്ലേജുകള്‍ക്ക് പുറമേ പാലക്കയം,പുതുപ്പരിയാരം,മലമ്പുഴ 1,പുതുശ്ശേരി ഈസ്റ്റ്,മുതലമട 1,നെല്ലിയാമ്പതി,കിഴക്കഞ്ചേരി 1 എന്നിവയും ഇഎസ്എയില്‍ വരും.ഒരു വില്ലേജിലെ വനപ്രദേശങ്ങള്‍ മാത്രമായി പ്രത്യേകം വില്ലേജ് രൂപീകരിച്ച് ആശങ്ക അകറ്റണമെന്നാണ് കര്‍ഷക സംഘടന കള്‍ ആവശ്യപ്പെടുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!