തെങ്കര:ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം പാലട ഫെസ്റ്റുമായി തെങ്കര വെള്ളാരംകുന്ന്-പാറശ്ശേരി കേന്ദ്രീകരി ച്ച് പ്രവര്‍ത്തിക്കുന്ന ഒരുമ സൗഹൃദ കൂട്ടായ്മ രംഗത്ത്.ഫെസ്റ്റില്‍ പങ്കാ ളികളായി ഓര്‍ഡര്‍ നല്‍കിയവര്‍ക്കുള്ള പാലട വിതരണം നാളെ നട ക്കും.350 ലിറ്ററോളം പാലടയ്ക്കാണ് ഓര്‍ഡര്‍ ലഭിച്ചിട്ടുള്ളത്. നിരവ ധി പേര്‍ക്ക് മരുന്ന്,നിത്യോപയോഗ സാധനങ്ങള്‍,പഠനോപകരണങ്ങ ള്‍,വിവാഹ ധനസഹായം എന്നീ പ്രവര്‍ത്തനങ്ങള്‍ ഒരുമ സൗഹൃദ കൂട്ടായ്മ നടത്തി വരുന്നുണ്ട്.പ്രവാസികളും സുമനസ്സുകളും നല്‍കു ന്ന സഹായമാണ് സംഘടനയുടെ പ്രവര്‍ത്തന മൂലധനം.ഫണ്ടിന്റെ കുറവ് നിമിത്തം അര്‍ഹരായ നിരവധി പേര്‍ക്ക് സഹായം എത്തി ക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഇത് മറികടക്കാനായി പാലട ഫെ സ്റ്റ് സംഘടിപ്പിച്ചത്.ഇതുവഴി ലഭിക്കുന്ന മുഴുവന്‍ തുകയും സംഘടന വഴി അര്‍ഹര്‍ക്ക് എത്തിച്ച് നല്‍കുമെന്ന് ഒരുമ സൗഹൃദ കൂട്ടായ്മ അറിയിച്ചു.
