പാലക്കാട്:തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ തെരഞ്ഞെടുപ്പ്് നിരീക്ഷകരെ നിയമിച്ചു.തിരഞ്ഞെടുപ്പ് നിരീ ക്ഷിച്ച് വിലയിരുത്തുന്നതിനായി ഒരു പൊതു നിരീക്ഷകനേയും അഞ്ച് ചെലവ് നിരീക്ഷകരേയുമാണ് നിയമിച്ചിരിക്കുന്നത്. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി.പി.പ്രമോദ് ഐ.എഫ്.എസ് ആണ് പൊതു നിരീക്ഷകനായി ചുമതലയേറ്റിരിക്കുന്നത്. ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്,പാലക്കാട്,ചിറ്റൂര്‍,നെന്മാറ എന്നിങ്ങനെ അഞ്ച് മേഖല കളിലായാണ് ചെലവ് നിരീക്ഷകരെ നിയമിച്ചിരിക്കുന്നത്.
പൊതു നിരീക്ഷകന്‍ വാര്‍ഡുകള്‍ സന്ദര്‍ശിക്കുകയും വാര്‍ഡുകളി ല്‍ സ്ഥാനാര്‍ത്ഥികളുടേയും രാഷ്ട്രീയപാര്‍ട്ടികളുടേയും യോഗം വിളിച്ചു ചേര്‍ത്ത് തെരഞ്ഞെടുപ്പ് സുഗമമായി നടത്തുക, തിരഞ്ഞെ ടുപ്പ് ചെലവ് ക്രമീകരിക്കുക, മാതൃകാപെരുമാറ്റച്ചട്ടം നടപ്പിലാക്കുക എന്നിവ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കും. കൂടാതെ ക്രമസമാധാ നം ഉറപ്പുവരുത്തുക, പോളിംഗ് ബൂത്തുകള്‍ സന്ദര്‍ശിച്ച് സൗകര്യങ്ങ ള്‍ വിലയിരുത്തുക, തിരഞ്ഞെടുപ്പ് ഉപകരണങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുക, ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്നിവയും പൊതു നിരീക്ഷകന്റെ ചുമത ലയാണ്. സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ചെലവുകള്‍ പരിശോധിക്കുന്നതും അനുവദിച്ച തുകയി ല്‍ കൂടുതല്‍ ചെലവുണ്ടായാല്‍ നടപടി എടുക്കുന്നതും ചെലവ് നിരീക്ഷകരാണ്.സ്ഥാനാര്‍ത്ഥികള്‍ക്കോ അവരുടെ ഏജന്റുമാര്‍ ക്കോ തിരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് എന്തെങ്കിലും വ്യക്തമാ യ പരാതികളോ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ അവ തിരഞ്ഞെടുപ്പ് കമ്മീ ഷന്‍ നിയമിക്കുന്ന നിരീക്ഷകരുടെ ശ്രദ്ധയില്‍ കൊണ്ടുവരാവു ന്നതാണ്.