മണ്ണാര്‍ക്കാട്:ജില്ലയിലെ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഉള്‍പ്പെട്ട 13 വില്ലേജുകള്‍ ഇഎസ്എ വില്ലേജുകളാക്കിയ നടപടി പിന്‍ വലിക്കണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപത എക്‌സിക്യുട്ടീവ് യോഗം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഇഎസ്എ കരട് വിജ്ഞാപനത്തിന്‍ മേല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അന്തി മ ഡ്രാഫ്റ്റില്‍ ജില്ലയിലെ 13 വില്ലേജുകളാണ് ഇഎസ്എ വില്ലേജുകളാ ക്കിയിരിക്കുന്നത്.
മണ്ണാര്‍ക്കാട് താലൂക്കിലെ ഷോളയൂര്‍ വില്ലേജ് (89.17 സ്‌ക്വയര്‍ കിലോമീറ്റര്‍), പുടൂര്‍ വില്ലേജ് (226.92 സ്‌ക്വയര്‍ കിലോമീറ്റര്‍), പാട വയല്‍ വില്ലേജ് (99.67 സ്‌ക്വയര്‍ കിലോമീറ്റര്‍), കോട്ടത്തറ വില്ലേജ് (23.58 സ്‌ക്വയര്‍ കിലോമീറ്റര്‍), അഗളി വില്ലേജ് (26.06 സ്‌ക്വയര്‍ കിലോമീറ്റര്‍), കള്ളമല വില്ലേജ് (31.06 സ്‌ക്വയര്‍ കിലോമീറ്റര്‍), പാലക്കയം വില്ലേജ് (73.76 സ്‌ക്വയര്‍ കിലോമീറ്റര്‍) സ്ഥലങ്ങള്‍ ഇ.എസ്.എ പ്രദേശമാണ്. പാലക്കാട് താലൂക്കിലെ മലമ്പുഴ 1 വില്ലേജ് (69.17 സ്‌ക്വയര്‍ കിലോമീറ്റര്‍), പുതുപ്പരിയാരം 1 വില്ലേജ് (61.01 സ്‌ക്വയര്‍ കിലോമീറ്റര്‍), പുതുശ്ശേരി ഈസ്റ്റ് വില്ലേജ് (72.56 സ്‌ക്വയര്‍ കിലോമീറ്റര്‍) സ്ഥലങ്ങള്‍ ഇ.എസ്.എ പ്രദേശമാണ്. കൂടാതെ ആലത്തൂര്‍ താലൂക്കിലെ കിഴക്കഞ്ചേരി വില്ലേജ് 1 (6.48 സ്‌ക്വയര്‍ കിലോമീറ്റര്‍) സ്ഥലവും ചിറ്റൂര്‍ താലൂക്കിലെ മുതലമട വില്ലേജ് 1 (179.80 സ്‌ക്വയര്‍ കിലോമീറ്റര്‍), നെല്ലിയാമ്പതി വില്ലേജ് (325.83 സ്‌ക്വയര്‍ കിലോമീറ്റര്‍) സ്ഥലവും ഇ.എസ്.എ പ്രദേശങ്ങളാണ്.
പ്രൊഫ. ഉമ്മന്‍.വി.ഉമ്മന്‍ കമ്മറ്റിയുടേയും പഞ്ചായത്ത് തല കമ്മറ്റി കളുടേയും ശുപാര്‍ശ പ്രകാരം കേരളത്തിലെ ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും സര്‍ക്കാര്‍ ഭൂമികളും ഇ.എസ്.എ യില്‍ നിന്ന് ഒഴിവാക്കി, റിസര്‍വ്വ് ഫോറസ്റ്റുകളും സംരക്ഷിത പ്രദേശങ്ങളും ലോക പൈതൃക പ്രദേശങ്ങളും മാത്രം ഉള്‍പ്പെടുത്തി യാണ് കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എന്നാണ് കരുതി യിരുന്നത്. എന്നാല്‍ 2018 ജൂണ്‍ മാസം അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമ ര്‍പ്പിച്ച ഫൈനല്‍ ഡ്രാഫ്റ്റ് പ്രകാരം കേരളത്തിലെ 92 വില്ലേജുകള്‍ ഇ.എസ്.എ വില്ലേജുകളാണ്. ഇ.എസ്.എ നിര്‍ണയിക്കാനുള്ള മിനിമം യൂണിറ്റ് റവന്യൂ വില്ലേജ് ആണെന്നും വില്ലേജിന്റെ ഒരു ഭാഗം മാത്രം ഇ.എസ്.എ ആയി പ്രഖ്യാപിക്കാന്‍ സാധ്യമല്ലായെന്നും കേന്ദ്ര ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടുള്ളതിനാല്‍, സ്ഥലപരിശോധന നടത്തി, കൃഷിഭൂമികളും ജനവാസമേഖലകളും ഉള്‍പ്പെടുത്തി പുതിയ വില്ലേജുകള്‍ രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ സംരക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വനമേഖലമുള്ള കേരളത്തി ല്‍ കൃഷി ഉപജീവന മാര്‍ഗ്ഗമായി സ്വീകരിച്ചിരിക്കുന്ന ജനങ്ങളെ സംരക്ഷിക്കുവാനും അവര്‍ക്കുവേണ്ടി വാദിക്കുവാനും സംസ്ഥാന സര്‍ക്കാരും വിവിധ രാഷ്ടീയ കക്ഷികളും തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത പ്രസി ഡന്റ് തോമസ് ആന്റ്ണി യോഗം ഉദ്ഘാടനം ചെയ്തു. രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍ അധ്യക്ഷത വഹിച്ചു. ഗ്ലോ ബല്‍ സമിതി വൈസ് പ്രസിഡന്റ് ജോസ് മേനാച്ചേരി,ഗ്ലോബല്‍ സമിതി സെക്രട്ടറി മോഹന്‍ ഐസക്, വൈസ് പ്രസിഡന്റുമാരായ ജോസ് മുക്കട,സ്വപ്ന ജെയിംസ്,ഷേര്‍ളി റാവു,സെക്രട്ടറിമാരായ അഡ്വ. ബോബി പൂവ്വത്തിങ്കല്‍, ജോസ് വടക്കേക്കര, എക്സിക്യൂട്ടീവ് അംഗങ്ങ ളായ ജോസ് അബ്രഹാം തെങ്ങുംപള്ളില്‍, സണ്ണി കലങ്ങോട്ടില്‍, സുരേഷ് വടക്കന്‍ എന്നിവര്‍ സംസാരിച്ചു.