മണ്ണാര്‍ക്കാട്:നാടിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രവര്‍ത്ത നങ്ങളാണ് വിദ്യഭ്യാസ മേഖലയില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണ പ്രവര്‍ ത്തനങ്ങള്‍ ആരംഭിക്കുന്ന ജില്ലയിലെ 29 സ്‌കൂളുകളുടെ തറക്കല്ലിട ല്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ലോക ത്തിനു മുന്നില്‍ കേരള വിദ്യാഭ്യാസ മേഖല തലയുയര്‍ത്തി നില്‍ക്കാ വുന്ന സാഹചര്യത്തിലാണ് നിലവില്‍ നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ലോകത്തിനു മുന്നില്‍ കേരള വിദ്യാഭ്യാസ മേഖല തലയുയര്‍ത്തി നില്‍ക്കാവുന്ന സാഹച ര്യത്തിലാണ് നിലവില്‍ നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസരംഗത്ത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറി. നീതി ആയോഗ് നടത്തിയ പഠനത്തില്‍ കേരളം ഒന്നാമതെത്തിയത് അതിന്റെ ഫല മാണെന്നും മുഖ്യമന്ത്രി പറഞ്ഞു.മണ്ണാര്‍ക്കാട് മണ്ഡലത്തിലെ നെച്ചു ള്ളി ഗവ.ഹൈസ്‌കൂളില്‍ ശിലാഫലകത്തിന്റെ അനാച്ഛാദനം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷനായി. ധന മന്ത്രി തോമസ് ഐസക്, ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്‍, കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
ഉദ്ഘാടനം നിര്‍വഹിച്ച സംസ്ഥാനത്തെ 46 വിദ്യാലയങ്ങളില്‍ കിഫ്ബിയുടെ അഞ്ച് കോടി ധനസഹായത്തോടെയുള്ള ആറ് വിദ്യാലയങ്ങളും മൂന്നു കോടി ധനസഹായത്തില്‍ ആറു വിദ്യാ ലയങ്ങളും നബാര്‍ഡ്, പ്ലാന്‍ ഫണ്ട്, സമഗ്രശിക്ഷാ കേരളം, ജന പ്രതിനിധികളുടെ വികസനഫണ്ട് എന്നിവയില്‍ ഉള്‍പ്പെടുത്തി 34 വിദ്യാലയങ്ങളുമാണ് ഉള്‍പ്പെടുന്നത്. കിഫ്ബിയില്‍ നിന്നും ജില്ല യിലെ 29 സ്‌കൂളുകള്‍ക്കാണ് ഒരു കോടി രൂപ വീതം ആകെ 29 കോടി രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയായി രിക്കുന്നത്. ‘കില’യാണ് നിര്‍വഹണ ഏജന്‍സി. നേരത്തെ ഭരണാ നുമതി ലഭിച്ച 36 സ്‌കൂളുകളില്‍ 29 എണ്ണത്തിനാണ് ഇപ്പോള്‍ കി ഫ്ബി അംഗീകാരത്തോടെ ടെന്‍ഡര്‍ ആയിരിക്കുന്നത്. നിലവില്‍ ജില്ലയില്‍ മികവിന്റെ കേന്ദ്രമായി കിഫ്ബി 5 കോടി ഫണ്ടില്‍ നിര്‍മ്മിക്കുന്ന 12 സ്‌കൂളുകളും, 3 കോടി രൂപ ഫണ്ടില്‍ നിമ്മിക്കുന്ന 10 സ്‌കൂളുകളും പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെട്ട 26 സ്‌കൂളുകളും നിര്‍മ്മാ ണം നടക്കുന്നുണ്ട്.കൂടാതെ 3 കോടി ചെലവില്‍ 25 വിദ്യാലയ ങ്ങളുടെ വിശദമായ പദ്ധതി രേഖയും തയ്യാറാകുന്നുണ്ട്. ഇന്‍കെല്‍ ആണ് നിര്‍മ്മാണ ഏജന്‍സി.
കരിമ്പ ജി യു പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെവി വിജയദാസ് എംഎല്‍എ,കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ തുടങ്ങിയവര്‍ സംബന്ധിച്ചു.