മണ്ണാര്‍ക്കാട് :യൂണിവേഴ്സല്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് പ്രിന്‍സിപ്പലും ഡയറക്ടറുമായ പ്രൊഫ.ടി.ജോണ്‍ മാത്യുവിന് ഉന്നത വിദ്യാഭ്യാസരംഗത്തെ മികവുറ്റ സംഭാവനകള്‍ പരിഗണിച്ചു നൈജീ രിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിപിആര്‍എംഐയുടെ ഓ ണററി ഡോക്ടറേറ്റ് ലഭിച്ചു. യുഎന്‍ പ്രതിനിധികളുടെ സാന്നിധ്യത്തി ല്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 27ന് വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ വിദഗ്ധരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയില്‍ വച്ചു സമ്മാനിച്ചു.
കേരളത്തിലെ വിവിധ കോളേജുകളിലെയും യൂണിവേഴ്സിറ്റികളിലെ വിവിധ സമിതികളിലും നിസ്തുലമായ സംഭാവന നല്‍കിയ മഹത് വ്യക്തിത്വമാണ് പ്രൊഫ.ജോണ്‍ മാത്യു.ബസേലിയോസ് കോളേജ് കോട്ടയം,ഗവ.വിക്ടോറിയ കോളേജ് പാലക്കാട്,ചിറ്റൂര്‍ ഗവ.കോ ളേജ്,മലപ്പുറംഗവ.കോളേജ്, എംഇഎസ് കോളേജ് മണ്ണാര്‍ക്കാട്, എന്നിവിടങ്ങളില്‍ കൊമേഴ്സ് വിഭാഗം മേധാവിയായി സേവനമനു ഷ്ഠിച്ചിട്ടുണ്ട്.
വിപുലമായ സുഹൃദ്-ശിഷ്യ സമ്പത്തിനുടമയായ പ്രൊഫ.ടി.ജോണ്‍ മാത്യു 74-ാം വയസ്സിലും കര്‍മ്മനിരതനാണ്.നിലവില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനുള്ള ഏക സഹകരണ കോളേ ജ് ആയ യൂണിവേഴ്സല്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ പ്രിന്‍സിപ്പല്‍ ആയി സേവനമനുഷ്ഠിച്ചു വരുന്നു.പ്രൊഫ.ജോണ്‍ മാത്യു തച്ചമ്പാറ പൊന്നംകോടു നിവാസിയാണ്.ഭാര്യ:ഗ്രേസി മക്കള്‍:ആശ ജിബി, ആനന്ദ്.