അലനല്ലൂര്‍: ചിത്രശലഭങ്ങളില്‍ അപൂര്‍വമായ സര്‍പ്പശലഭം വിരുന്നെ ത്തിയത് വീട്ടുകാര്‍ക്ക് കൗതുകമായി. എടത്തനാട്ടുകര പൂക്കാടം ഞ്ചേരിയിലെ പാണാര്‍ക്കുഴി കുഞ്ഞമ്മു മാസ്റ്ററുടെ വീടിന്റെ സമീ പത്തു നിന്നാണ് സര്‍പ്പരൂപത്തില്‍ വിറകുകളുള്ള ചിത്രശലഭത്തെ കണ്ടത്. ഞായറാഴ്ച്ച രാവിലെ പതിനൊന്നരമണിയോടെ വീടിന് സമീപത്തെ റോഡരികിലെ ചെമ്പരത്തി ചെടിയിലാണ് കുഞ്ഞമ്മു മാസ്റ്റര്‍ അഥിതിയെ കണ്ടത്. ശലഭത്തെ കണ്ടതോടെ ജീവിയുടെ വ്യ ത്യസ്തയും മാഷിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം ജീവികളോട് താത്പ ര്യമുള്ള കുഞ്ഞമ്മു മാസ്റ്റര്‍ ജീവികളെ സൂക്ഷമമായി നിരീക്ഷിച്ച തോടെ കക്ഷിയെ പിടി കിട്ടി. പിന്നീട് വീട്ടുകാരെയും അയല്‍വാ സികളെയുമെല്ലാം വിളിച്ച് നാഗശലഭത്തെ പരിചയപ്പെടുത്തി. ഏറെ നേരം ഇവിടെ ചിലവഴിച്ച അതിഥി കാണാനെത്തിയവര്‍ക്കെല്ലാം ഫോട്ടോക്ക് പോസും നല്‍കി വൈകീട്ടോടെയാണ് സ്ഥലം വിട്ടത്. ഇരു ചിറകുകളിലും നാഗത്തിന്റെ രൂപമുള്ള ഇവ ഇന്ത്യയില്‍ കണ്ടു വരുന്നതില്‍ വലിയ ചിത്രശലഭവും ഏറെ ആയുസ്സുള്ളതു മാണെന്ന് വിദഗ്ധര്‍ പറയുന്നു. മുന്‍, പിന്‍ ചിറകുകളില്‍ കാണുന്ന വെളുത്ത നിറത്തിലുള്ള ത്രികോണങ്ങളും ഇവയുടെ പ്രത്യേകതയാണ്. രാത്രി യില്‍ സഞ്ചരിക്കുന്നതിനാല്‍ ഇവയെ നിശാശലഭം എന്നും വിളിക്കു ന്നു. ‘അറ്റാക്കസ് ടാപ്രൊബാനിസ്’ എന്ന ശാസ്ത്രനാമത്തില്‍ അറിയ പ്പെടുന്ന ഇവയെ സ്നേക്സ് ഹെഡ് എന്നും വിളിക്കാറുണ്ട്.