നാട്ടുകല്‍:തച്ചനാട്ടുകര പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളി ലെയും സാധാരണക്കാരായ നൂറുകണക്കിന് രോഗികളുടെ ഏക ആശ്രയമായ നാട്ടുകല്‍ പിഎച്ച്‌സി യില്‍ ഡോക്ടറില്ലാതായിട്ട് ഒരാഴ്ച പിന്നിടുന്നു.നിലവിലുണ്ടായിരുന്ന ഏക ഡോക്ടര്‍ക്ക് പാലക്കാട് ജില്ലാ കോവിഡ് സെന്ററില്‍ ഡ്യൂട്ടി നല്‍കിയതിനാലാണ് സാധാരണക്കാ രായ രോഗികള്‍ ദുരിതത്തിലായത്.സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.യൂത്ത് ലീഗ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് കെ പി എം സലീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സി പി സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി നിസാര്‍ തെക്കുംമുറി, ട്രഷ റര്‍ ഇല്യാസ് കുന്നുംപുറം, റാഫി കുണ്ടൂര്‍കുന്ന്,റഷീദ് മുറിയംകണ്ണി ,മുത്തു തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി. ആശുപത്രി കവാടത്തില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു.

തച്ചനാട്ടുകര, പഞ്ചായത്തിലെ സാധാരണക്കാര്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന ഏക സര്‍ക്കാര്‍ ആശുപത്രിയാണ് നാട്ടുകല്‍ പി എച്ച് സി. ഇവിടെ ആകെയുള്ളത് ഒരു ഡോക്ടര്‍ മാത്രമാണ്.ഇദ്ദേഹത്തിനാണ് കോവിഡ് ഡ്യൂട്ടി നല്‍കിയിരിക്കുന്നത്. ഒരാഴ്ച ഡ്യൂട്ടി നല്‍കി ഒരാഴ്ച ക്വാറന്റൈനും കഴിഞ്ഞാല്‍ ഫലത്തില്‍ മാസത്തിലെ പതിനഞ്ചു ദിവസവും ഇവിടെ ഡോക്ടറില്ലാത്ത സ്ഥിതിയാണ്. കുട്ടികളും, വൃദ്ധ രും, സ്ത്രീകളുമുള്‍പ്പെടെ നിരവധി പേരാണ് വിവിധ പ്രദേശങ്ങളി ല്‍ നിന്നും ഇവിടെ വന്നു നിരാശരായി മടങ്ങുന്നത്. പകരം ഡോക്ടറെ നിയമിക്കാതെ ആരോഗ്യ വകുപ്പ് നടത്തുന്നത് സാധാരണക്കാരോ ടുള്ള കൊടും ക്രൂരതയാണെന്ന് യൂത്ത് ലീഗ് കുറ്റപ്പെടുത്തി. ആരോ ഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയുടെ മറ്റൊരു ഉദാഹരണമാണ് ഇവിടെയും പ്രകടമാകുന്നതെന്നും യൂത്ത് ലീഗ് ആരോപിച്ചു. പ്രശ്‌ന ത്തിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രതിഷേ ധങ്ങള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ അറി യിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!