കുമരനെല്ലൂര്‍:ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം അച്യു തന്‍ നമ്പൂതിരിക്ക് വിട.ആചാര വെടിക്ക് പകരം ബ്യൂഗിള്‍ വായിച്ച് ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ മൃതദേ ഹം സംസ്‌കരിച്ചത്.കുമരനെല്ലൂര്‍ അമേറ്റിക്കരയിലെ ദേവായനത്തി ല്‍ ഭാര്യ ശ്രീദേവി അന്തര്‍ജ്ജനം അന്ത്യവിശ്രമം കൊളളുന്നതിന് അടുത്തായാണ് അക്കിത്തത്തിനും ചിതയൊരുക്കിയത്.കവിയുടെ മൂത്ത മകന്‍ വാസുദേവന്‍ അക്കിത്തം ചിതയ്ക്ക് തീ പകര്‍ന്നു.
രണ്ട് ദിവസം മുമ്പാണ് കവിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് രാവിലെയോടെ മരണം മഹാകവിയെ തട്ടിയെടുക്കുകയായിരുന്നു.ഉച്ചയ്ക്ക് ഒന്നരയോടെ യാണ് മൃതദേഹം കുമരനെല്ലൂരിലെ ദേവായനത്തിലേക്ക് എത്തി ച്ചത്.പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നാനാതുറകളില്‍ നിന്നുള്ള പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥും സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് വേണ്ടി ഒറ്റപ്പാലം സബ് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവ ര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.വി.ടി ബല്‍റാം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായനദാസ്, കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാധവന്‍, ത്രിത്താല ബ്ലോക്ക് പ്രസി കെ പി എം പുഷ്പജ, വടക്കുമ്പാട് നാരായണന്‍, (ജീവചരിത്രം എഴുതി യ വ്യക്തി)പ്രൊഫ പി ജി ഹരിദാസ്, കെ പി മോഹനന്‍ ( സാഹിത്യ അക്കാദമി,) ആനക്കര പഞ്ചായത്ത് പ്രസിഡണ്ട്, സിന്ധു രവീന്ദ്രകു മാര്‍,സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, പൊതുപ്രവര്‍ ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയില്‍ ഉള്ളവര്‍ പങ്കെടുത്തു.