മണ്ണാര്‍ക്കാട്:അറിവിന്റെ ഉത്പാദന കേന്ദ്രങ്ങളായ കലാലയങ്ങള്‍ പഠന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ഗുണമേന്മ വര്‍ദ്ധിപ്പി ക്കുകയും ചെയ്യുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമായ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ കൂടി ആരംഭിക്കുന്നതിലൂടെ സാമൂ ഹിക രംഗത്ത് വലിയ മാറ്റങ്ങള്‍ക്കാണ് വഴി തുറക്കുന്നതെന്ന് കാലി ക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് .മണ്ണാര്‍ക്കാട് എം. ഇ .എസ് കല്ലടി കോളേജില്‍ യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കളായ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച മെറിറ്റ് ഡേ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു അദ്ദേഹം.

പുതിയ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തിന് ശേഷം തൊ ഴില്‍ അന്വേഷകര്‍ എന്നതിലുപരി തൊഴില്‍ ദാദാക്കളായി ഉയരണം. അതുവഴി പുതിയ തലമുറയുടെ ഭാവി ഭദ്രമാക്കുവാന്‍ അവര്‍ക്ക് സ്വയം സാധിക്കണം. അതിനായുളള ചാലക ശക്തിയായി വിദ്യാഭ്യാ സ സ്ഥാപനങ്ങള്‍ നിലകൊള്ളണം.രണ്ട് ഗവേഷണ കേന്ദ്രങ്ങള്‍ ഉള്‍ പ്പെടെ ഇരുപത്തി ഏഴ് കോഴ്‌സുകളിലായി മൂവായിരത്തോളം വിദ്യാ ര്‍ത്ഥികള്‍ പഠന ഗവേഷണം നടത്തുന്ന കല്ലടി കോളേജ് പ്രശംസനീ യമായ മികവാണ് അക്കാദമിക രംഗത്ത് നടത്തുന്നത് എന്നും അദ്ദേ ഹം പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് അനുദിനം വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ക്കനുസൃതമായും സമൂഹത്തിന് ഗുണകരമായ രീതിയിലും വിദ്യാ ഭ്യാസ സ്ഥാപനങ്ങളെ മുന്നോട്ട് നയിക്കുന്നതിന് എം.ഇ.എസ് പ്രസ്ഥാ നം എന്നും പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച എം.ഇ.എസ് പ്രസിഡന്റ് ഡോ. പി.എ ഫസല്‍ ഗഫൂര്‍ പറഞ്ഞു. എം.ഇ .എസ് കോര്‍പ്പറേറ്റ് മാനേജര്‍ പി.എച്ച് മുഹമ്മദ് മുഖ്യ പ്രഭാഷണം നട ത്തി, എം.ഇ.എസ് സംസ്ഥാന സെക്രട്ടറി പ്രൊഫ.കുട്ടൂസ, എം.ഇ.എസ് ജില്ലാ പ്രസിഡന്റ് എ.ജബ്ബാറലി, കല്ലടി കോളേജ് ചെയര്‍മാന്‍ കെ. സി.കെ സയ്യിദ് അലി, എം.ഇ.എസ് മാറമ്പളളി കോളേജ് പ്രിന്‍സിപ്പല്‍ ഡോ.അജിംസ്.പി.മുഹമ്മദ്, പി.ടി.എ വൈസ് പ്രസിഡന്റ് ബാലമുകു ന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.പ്രിന്‍സിപ്പല്‍ ഡോ.. ടി.കെ ജലീല്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രൊഫ.അനു ജോസ ഫ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!