കുമരംപുത്തൂര്‍:ഉറവ വറ്റാത്ത നന്‍മയുടെ കാവലാളാണ് കുമരം പുത്തൂര്‍ നെച്ചുള്ളിയിലെ ലാന്റേണ്‍ ചാരിറ്റബിള്‍ സൊസൈറ്റി. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി 42 കുടുംബങ്ങള്‍ക്ക് താങ്ങും തണ ലുമാണ് ഇവര്‍.മഹാമാരി നിസ്സഹായമാക്കുന്ന ജീവിത കാലത്ത് ആ ശ്രയിക്കുന്നവരെ പോറ്റാന്‍ അവര്‍ ഇന്ന് ആക്രി സാധനങ്ങള്‍ ശേഖരി ക്കാനിറങ്ങി.പഞ്ചായത്തിലെ ഏറ്റവും നിര്‍ധനരായ കുടുംബങ്ങളാ ണ് ഇവരുടെ കാരുണ്യത്തില്‍ കഴിയുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍, ഡയാലിസിസിന് വിധേയരാകുന്നവര്‍, നിത്യ ജീവിതത്തിനുപോലും നിവൃത്തിയില്ലാത്തവര്‍ എന്നിങ്ങനെ ഉള്‍ പ്പെടുന്ന കുടുംബങ്ങളെയാണ് ഇവര്‍ പോറ്റുന്നത്. ഒന്നിലധികം കുടുംബങ്ങളുടെ വീടിന്റെ വാടകയും നല്‍കിവരുന്നുണ്ട്.
രണ്ടു വര്‍ഷം മുമ്പാണ് ലാന്‍ഡേണ്‍ ചാരിറ്റബിള്‍ സൊസൈറ്റി സഹാ യ ദൗത്യവുമായി മുന്നിട്ടിറങ്ങിയത്. അന്നുമുതല്‍ ഇന്നുവരെ 42 കുടുംബങ്ങളുടെയും താങ്ങും തണലുമാണിവര്‍.150 ഓളം അംഗ ങ്ങളാണ് ഈ സംഘടനയിലുള്ളത്.എല്ലാ മാസവും പത്താം തീയ തിക്ക് മുമ്പ് ഇവര്‍ നിര്‍ധനരുടെ കുടുംബങ്ങളിലേക്ക് ഭക്ഷണ സാധ നങ്ങള്‍ എത്തിക്കും.അംഗങ്ങള്‍ പിരിവെടുത്തും സുമനസുകളുടെ സംഭാവനകള്‍ സ്വീകരിച്ചും പ്രവാസികളുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങളുമാണ് ഇവരുടെ പ്രവര്‍ത്തനത്തെ മുന്നോട്ടു നയി ക്കുന്നത്. ഒരുമാസത്തിലെ ഭക്ഷണസാധനങ്ങളുടെ വിതരണത്തിന് ഇരുപതിനായിരം രൂപ ചെലവുവരും.22 മാസമായി മുടങ്ങാതെ നിര്‍ വഹിക്കുന്ന ഈ കാരുണ്യപ്രവൃത്തിക്ക് കോവിഡ് മഹാമാരിയും പ്രതിസന്ധികള്‍ തീര്‍ത്തു. കോവിഡിന്റെ തുടക്കത്തില്‍ വലിയ പ്രശ്നങ്ങളുണ്ടായിരുന്നില്ല. പിന്നീട് പ്രവാസികളുള്‍പ്പെടെ സാമ്പത്തി കമാന്ദ്യത്തിലായപ്പോള്‍ ആരേയും ബുദ്ധിമുട്ടിക്കാതെ ചിലവിനാ വശ്യമായ പണം കണ്ടെത്താനാണ് അംഗങ്ങള്‍ പഴയസാധനങ്ങളുടെ ശേഖരണം ആരംഭിച്ചത്. നാട്ടിലെ സുമനസുകളുടെ സഹായവും ഒപ്പമുണ്ട്. ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി അന്‍ഷാദ് തോട്ടശ്ശേ രി. ജാസര്‍ ചെമ്പന്‍, സാദിഖ് നാലകത്ത്, ബാപ്പു കഷായപടി, അനി ല്‍, റെജി, ഷെഫീഖ് എന്‍ കെ, ഹിഷാം തുടങ്ങിയവരാണ് പഴയ സാധനങ്ങളുടെ ശേഖരണത്തിന് നേതൃത്വം കൊടുത്തത്.