അട്ടപ്പാടി:സര്‍ക്കാരിന്റെ അനാസ്ഥയാണ് അട്ടപ്പാടിയില്‍ ശിശുമര ണം തുടര്‍ക്കഥയാകുന്നതിന് കാരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ പൗലോസ്.ഈ വര്‍ഷം മാത്രം എട്ട് നവജാത ശിശുമ രണമാണ് അട്ടപ്പാടിയില്‍ ഉണ്ടായത്.അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ ചികിത്സയ്ക്കായി 12 കോടി രൂപ ഇടത് ഭരണസമി തിയുള്ള പെരിന്തല്‍മണ്ണയിലെ സഹകരണ ആശുപത്രിയില്‍ മുന്‍ കൂറായി നല്‍കിയിട്ടുണ്ട്.അടിയന്തര ചികിത്സ ആവശ്യങ്ങള്‍ക്ക് അട്ടപ്പാടിയില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് ആദിവാസികള്‍ എത്തിപ്പെടേണ്ട സാഹചര്യമാണ് ഉള്ളത്.സര്‍ക്കാര്‍ അനുവദിച്ച ഈ 12 കോടി രൂപ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയുടെ വികസന ത്തിന് ഉപയോഗിച്ച് അട്ടപ്പാടിയില്‍ അത്യാധുനിക ചികിത്സാ സൗക ര്യങ്ങള്‍ ആണ് ഒരുക്കേണ്ടിയിരുന്നത്.അല്ലെങ്കില്‍ ജില്ലാ ആശുപത്രി യില്‍ ആയിരുന്നു ചിക്താസൗകര്യം ഒരുക്കേണ്ടത് എന്നും പി.ജെ. പൗലോസ് ആവശ്യപ്പെട്ടു.
