പാലക്കാട്:കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കുള്ള ടൂറിസം വകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശ നമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലാത്ത കടല്‍ത്തീ രങ്ങള്‍, നടപ്പാതകള്‍, തുറന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പാലി ക്കേണ്ടവ:
1. പ്രവേശന കവാടത്തില്‍ ജീവനക്കാരെ നിയോഗിക്കുക. ഇവര്‍ ശരീര ഊഷ്മാവ് പരിശോധന, സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് എന്നിവയ്ക്കുള്ള സൗകര്യം ഉറപ്പുവരുത്തുക.
2. കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുക.
3. നടപ്പാതകള്‍, കൈവരികള്‍, ഇരിപ്പിടങ്ങള്‍, പവിലിയനുകള്‍ എന്നിവിടങ്ങളില്‍ ഇടവിട്ട് അണുനാശിനികള്‍ തളിക്കുക.
4. നടപ്പാതകള്‍, ഇരിപ്പിടങ്ങള്‍, ഷോപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചുരുങ്ങിയത് രണ്ട് മീറ്റര്‍ സാമൂഹിക അകലം ഉറപ്പുവരുത്തുക.
5. സഞ്ചാരികളുടെ സേവനത്തിനായുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍, ലൈഫ് ഗാര്‍ഡുകള്‍ തുടങ്ങിയവര്‍ക്ക് ടൂറിസം പോലീസിന്റെ സഹായവും സഹകരണവും ഉറപ്പുവരുത്തുക.
6. പ്രവേശന കവാടത്തില്‍ സന്ദര്‍ശകന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, സന്ദര്‍ശിച്ച സമയം തുടങ്ങിയവ രേഖപ്പെടുത്താനായി രജിസ്റ്റര്‍ സൂക്ഷിക്കുക.
പ്രവേശനത്തിന് നിയന്ത്രണമുള്ള സ്ഥലങ്ങള്‍ (പാര്‍ക്കുകള്‍, മൃഗശാല, മ്യൂസിയം എന്നിവ)
1. പ്രവേശനം അനുവദിക്കുന്നതിന് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്, എസ്.എം.എസ് ബുക്കിങ് എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുക.
2. കോവിഡ് 19 പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുക.
3. വാഹന പാര്‍ക്കിങ് സൗകര്യങ്ങളുടെ ലഭ്യത ഏറ്റവും കൂടിയത് ഒരു മണിക്കൂറായി നിജപ്പെടുത്തുക.
4. ശുചീകരണം, ഫ്യൂമിഗേഷന്‍ എന്നിവ ഇടവിട്ട് നടപ്പാക്കുക.
5. കോവിഡ് 19 നിയന്ത്രണ-പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന് പരിസര പ്രദേശങ്ങളിലെ കടയുടമകള്‍ക്കും ജീവനക്കാര്‍ക്കും നിര്‍ദ്ദേശം നല്‍കുക.
6. പ്രവേശന കവാടത്തില്‍ സന്ദര്‍ശകന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, സന്ദര്‍ശിച്ച സമയം എന്നിവ രേഖപ്പെടുത്താനുള്ള രജിസ്റ്റര്‍ സൂക്ഷിക്കുക.