അലനല്ലൂര്‍:തെരുവ് നായകള്‍ ഭീതിയായി മാറിയിരിക്കെ ഭീമനാട് പെരിമ്പടാരി പാതയോരത്ത് സാമൂഹ്യ വിരുദ്ധര്‍ മാംസാവശിഷ്ടങ്ങ ളടക്കമുള്ള മാലിന്യം കൊണ്ട് തള്ളുന്നു.കഴിഞ്ഞ കുറച്ച് നാളുകളാ യി ഇത് തുടരുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.മാലിന്യങ്ങളില്‍ നിന്നും വമിക്കുന്ന അസഹ്യമായ ദുര്‍ഗന്ധം സമീപത്തെ താമസക്കാ ര്‍ക്കും ഇതുവഴിയുള്ള യാത്രക്കാര്‍ക്കും ദുരിതമാകുന്നു.പുറത്ത് നിന്നുള്ളവരാണ് മാംസാവശിഷ്ടങ്ങള്‍ ഇവിടെ തള്ളുന്നതിന് പിന്നി ലെ ന്നാണ് നാട്ടുകാരുടെ ആരോപണം.
തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി അടുത്തിടെ പാതയോരത്തെ പൊന്തക്കാടുകള്‍ വെട്ടി നീക്കിയിരുന്നു.ഇതേ തുടര്‍ന്ന് കുറച്ച് കാലം മാലിന്യ നിക്ഷേപത്തിനും അയവ് വന്നിരുന്നു.ചെടികള്‍ വളര്‍ന്ന് പൊന്ത പിടിച്ചത് മുതലാക്കിയാണ് സാമൂഹ്യ വിരുദ്ധര്‍ വീണ്ടും മാലി ന്യം തള്ളല്‍ ആരംഭിച്ചിരിക്കുന്നത്.മാംസാവശിഷ്ടങ്ങള്‍ തള്ളുന്നത് തെരുവ് നായ്ക്കള്‍ക്ക് ഗുണകരമാവുകയാണ്.കഴിഞ്ഞ ആഴ്ച പ്രദേശ വാസികളായ പുളിങ്കുന്നത്ത് പ്രസാദ്, എളുമ്പുലായി ഷെരീഫ് എന്നി വര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.ഇതില്‍ പ്രസാദിനെ വീട്ടിനകത്ത് കയറിയാണ് തെരുവ് നായ ആക്രമിച്ചതെന്നതാണ് ഗൗരവതരം. കഴിഞ്ഞ വര്‍ഷം വഴിയാത്രക്കാര്‍ക്കും സ്‌കൂളിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കും നേരെ തെരുവ് നായ്ക്കളു ടെ ആക്രമണം ഉണ്ടായ സംഭവമുണ്ട്
പാതയോരത്ത് മാലിന്യനിക്ഷേപം വിലക്കിയും മാംസ അവശിഷ്ട ങ്ങള്‍ നിക്ഷേപിക്കുന്നത് തെരുവ് നായ ശല്ല്യത്തിന് ഇടയാക്കുമെന്ന് മുന്നറിയിപ്പും നല്‍കി ബോര്‍ഡ് സ്ഥാപിച്ചതിന് തൊട്ടടുത്തായാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നതും.ശക്തമായ മഴ പെയ്താല്‍ മാലിന്യ ങ്ങള്‍ ഒഴുകി സമീപത്തെ കുളത്തിലേക്ക് എത്തുകയും ചെയ്യും .നിര വധി പേര്‍ കുളിക്കാനും അലക്കാനുമായി ആശ്രയിക്കുന്ന കുളത്തി ലേക്ക് മാലിന്യമൊഴുകിയെത്തിയാല്‍ ഗുരുതരമായ ആരോഗ്യ പ്രശ് നങ്ങള്‍ക്കും വഴി വെക്കും.മുന്നറിയിപ്പുകളെ തൃണവത്ഗണിച്ച് രാത്രിയുടെ മറവിലാണ് പാതയോരത്ത് മാലിന്യം തള്ളുന്നത്.ഇതിന് പിന്നിലുള്ളവരെ കണ്ടെത്തി മുഖം നോക്കാതെ നടപടിയെടുക്കണ മെന്നും മാലിന്യ നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ വഴിയില്‍ സി സി ടി വി ക്യാമറ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.