മണ്ണാര്‍ക്കാട്:ജില്ലയില്‍ ഇതുവരെ കോവിഡ് രോഗമുക്തി നേടിയത് 11,800 പേര്‍.ഇന്ന് 385 പേര്‍ കൂടി രോഗമുക്തരായി.18,654 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.6604 പേരാണ് നിലവില്‍ കോവി ഡ് ബാധിതരായി ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത് ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂര്‍, കോട്ടയം ജില്ല കളിലും, മൂന്നുപേര്‍ വീതം ആലപ്പുഴ, രണ്ടുപേര്‍ തിരുവനന്ത പുരം ജില്ലകളിലും,17 പേര്‍ കോഴിക്കോട്,16 പേര്‍ തൃശ്ശൂര്‍, 46 പേര്‍ മലപ്പു റം,54 പേര്‍ എറണാകുളം ജില്ലകളിലും ചികിത്സയിലുണ്ട്.
ഇന്ന് ജില്ലയില്‍ 6 06 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.രോഗം ബാധിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നും എത്തിയതാണ്.575 പേര്‍ക്ക് സമ്പര്‍ക്കത്തിലൂ ടെയാണ് രോഗം ബാധിച്ചത്.26 പേരുടെ ഉറവിടം വ്യക്തമല്ല.ഇന്ന് 148 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 72218 സാമ്പി ളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 69623 പരിശോധനാ ഫല ങ്ങളാണ് ലഭ്യമായത്. ഇന്ന് 642 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 465 സാമ്പിളുകള്‍ അയച്ചു.ഇനി 1520 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.ഇതുവരെ 149386 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 682 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 16219 പേര്‍ വീടുകളി ല്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.