കോട്ടോപ്പാടം: സംസ്ഥാനത്തെ മുഴുവന്‍ പൊതുവിദ്യാലയങ്ങളും ഹൈടെക് സ്‌കൂളുകളായി പ്രഖ്യാപിച്ചതിന്റെ ആഹ്ലാദ നിറവില്‍ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്‌കൂള്‍. ‘അക്കാദമിക മികവ് വിദ്യാലയ മികവ് ‘ എന്ന ആശയവുമായി പൊ തുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളില്‍ കൈറ്റ് കിഫ്ബി ധനസഹായ ത്തോടെ ആവിഷ്‌കരിച്ച ഹൈടെക് സ്‌കൂള്‍,ഹൈടെക് ലാബ് പദ്ധതികളു ടെ പൂര്‍ത്തീകരണ പ്രഖ്യാപനമാണ് ഇന്നലെ നടന്നത്.
സ്‌കൂള്‍ ഡിജിറ്റല്‍ പദ്ധതിയിലുള്‍പ്പെടുത്തി 42 ലാപ്‌ടോപ്പുകളും 33 വീതം മള്‍ട്ടിമീഡിയ പ്രൊജക്ടര്‍,മൗണ്ടിംഗ് അക്‌സസറീസ്, യു.എസ്. ബി സ്പീക്കര്‍,15 സ്‌ക്രീനുകള്‍,2 വീതം ഡി.എസ്. എല്‍.ആര്‍.ക്യാമറ, മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍,എച്ച്.ഡി.വെബ്ക്യാം,ടെലിവിഷന്‍ എന്നി വയും ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യവും സജ്ജീ കരിച്ചു.ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി ക്ലബ് രൂപവല്‍ക്കരണം,മുഴുവന്‍ അധ്യാപകര്‍ക്കും പ്രത്യേക ഐടി പരിശീലനം തുടങ്ങിയവയും നടത്തി.ഇതിനു പുറമെ മാനേജ്‌മെന്റ് ബാംഗ്ലൂര്‍ പവറിക്ക ലിമിറ്റഡ് ഡയറക്ടര്‍ ടി.ബി. നെടുങ്ങാടി,അധ്യാപകര്‍ തുടങ്ങിയവരുടെ സഹ കരണത്തോടെ മള്‍ട്ടിമീഡിയ റൂമുകളും സെമിനാര്‍ ഹാളു കളും സ്‌കൂളില്‍ സജ്ജമാക്കി.
ഗ്രാമപഞ്ചായത്തംഗം ബിന്ദു കളപ്പാറ ഡിജിറ്റല്‍ സ്‌കൂള്‍ പ്രഖ്യാപനം നടത്തി.പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസി അധ്യക്ഷനായി .പ്രിന്‍സിപ്പാള്‍ പി.ജയശ്രീ,പ്രധാനാധ്യാപിക എ.രമണി,മാനേജര്‍ കല്ലടി റഷീദ്, ഐ.ടി കോ- ഓര്‍ഡിനേറ്റര്‍ കെ.കെ.ഫാസിലത്ത്, കെ.സാജിത് ബാവ,പി.ഗിരീഷ്,പി.ഇ.സുധ,ഫസീല അബ്ബാസ്, ഹമീദ് കൊമ്പത്ത്,പി.മനോജ്,ടി.പി.സലീം,എം.എം.മുസ്തഫ,പി.കെ.ഹംസ,എസ്.എന്‍.ദിവ്യ,സി.ഷമീറ, കെ.പി.നൗഫല്‍, എം.പി.ഷംജിത്ത്, കെ.പി.എം.സലീം സംബന്ധിച്ചു.